Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.57 INR  1 EURO=69.81 INR
ukmalayalampathram.com
Wed 29th Mar 2017
 
 
സിനിമ
  Add your Comment comment
ഡേര്‍ട്ടി പിക്ചര്‍ കണ്ടപ്പോള്‍ ഞെട്ടിയോ? അതുക്കും മേലെയാണ് ബീഗം ജാനില്‍ വിദ്യയുടെ പെര്‍ഫോമന്‍സ്
reporter
ഒരു വേശ്യാലയം നടത്തിപ്പുകാരിയായി വിദ്യാബാലന്‍ എത്തുന്നു. ചിത്രം ബീഗം ജാന്‍. സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഡേര്‍ട്ടി പിക്ചറിലൂടെ വെറുതെയൊന്നു ഞെട്ടിച്ച വിദ്യ പ്രേക്ഷകരെ കിടുകിടെ ഞെട്ടിച്ചു.
ഇന്ത്യാ - പാകിസ്താന്‍ വിഭജന ചരിത്രം പറയുന്ന കഥയാണ് ബീഗം ജാന്‍.
ബംഗാളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ തന്നെ വന്‍ ഹിറ്റാണ്. ജാര്‍ഖണ്ഡില്‍ ഏറെ പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചായിരുന്നു സംവിധായകന്‍ ശ്രിജിത്ത് മുഖര്‍ജിയും കൂട്ടരും സിനിമ പൂര്‍ത്തിയാക്കിയത്.

ഷൂട്ടിംഗിനിടയില്‍ കെടുങ്കാറ്റും പേമാരിയുമെല്ലാം വന്ന് പല തവണ സെറ്റ് തകര്‍ക്കുകയും വീണ്ടും പണിത് ഷൂട്ടിംഗ് നടത്തുകയുമായിരുന്നു. കൊടുങ്കാറ്റും സെറ്റു തകര്‍ച്ചയെയുമെല്ലാം അതീജിവിക്കാന്‍ സഹായിച്ചത് എല്ലാവരുടേയും കഠിനാദ്ധ്വാനവും സിനിമയോടുള്ള അര്‍പ്പണ മനോഭാവവുമായിരുന്നെന്ന് സംവിധായകന്‍ പറഞ്ഞു. വിദ്യാബാലന്‍ തന്നെ നായികയായ രാജ് കാഹിനി എന്ന ബംഗാളി സിനിമയുടെ ഹിന്ദി റീമേക്കാണ് ബീഗം ജാന്‍.

സ്വതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കെതിരേ നില്‍ക്കുന്ന ഒരു വേശ്യാലയം നടത്തിപ്പുകാരിയായിട്ടാണ് വിദ്യയെത്തുന്നത്. യുദ്ധവും കലാപവും ആഭ്യന്തര പോരാട്ടങ്ങളുമെല്ലാം സ്ത്രീകളെ എങ്ങിനെയാണ് തരണം ചെയ്യുന്നതെന്ന സിനിമ കാണിച്ചു തരുമെന്ന് നിര്‍മ്മാതാവ് മഹേഷ് ഭട്ട് പറയുന്നു. ഇത്തരം വിഷയങ്ങള്‍ സാധാരണഗതിയില്‍ സംവിധായകര്‍ അവഗണിക്കാറാണ് പതിവ്. ഇത്തരം ഒരു സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയില്‍ അഭിമാനിക്കുന്നെന്നും മഹേഷ്ഭട്ട് പറയുന്നു. ഏപ്രില്‍ 14 നാണ് സിനിമ തീയറ്ററില്‍ എത്തുന്നത്.
 
Other News in this category

 
 




 
Close Window