Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.11 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
ആരോഗ്യം
  Add your Comment comment
നിങ്ങള്‍ ഛര്‍ദ്ദിക്കാറുണ്ടോ? സാധാരണവും അസാധാരണവുമായ ഒരുപിടി കാരണങ്ങള്‍ ഛര്‍ദിക്കുണ്ട്
reporter
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഛര്‍ദിക്കാത്തവരായി ആരും ഉണ്ടാകില്ല. അമ്മിഞ്ഞപ്പാല്‍ കുടിച്ചു കഴിഞ്ഞുള്ള കൊച്ചു കുഞ്ഞിന്റെ പാല്‍ഛര്‍ദി മുതല്‍ മൂക്കറ്റം മദ്യപിച്ചവന്റെ 'വാളുവയ്പ്' വരെ ഇതിന്റെ നിര്‍വചനത്തിന്‍ കീഴില്‍ വരും.
സാധാരണവും, അസാധാരണവുമായ ഒരുപിടി കാരണങ്ങള്‍ ഛര്‍ദിക്കുണ്ട്. തക്കസമയത്ത് ഈ കാരണങ്ങള്‍ കണ്ടെത്തി പ്രതിവിധികള്‍ തേടുക എന്നതുതന്നെയാണ് ഛര്‍ദി മാറാനുള്ള വഴി. ചിലപ്പോഴൊക്കെ ഛര്‍ദി തനിയെ മാറുകയും ചെയ്യും.

ഛര്‍ദിക്കണം എന്ന ശക്തമായ തോന്നല്‍ അഥവാ വരാന്‍ പോകുന്ന ഛര്‍ദിയുടെ ഒരു 'വാണിങ്ങ് സിഗ്‌നല്‍' ആണ് ഓക്കാനം. ഓക്കാനത്തെ തുടര്‍ന്ന് ആമാശയത്തിലേയും ചിലപ്പോള്‍ ചെറുകുടലിന്റെ തുടക്കത്തിലേയും ഭക്ഷ്യാവശിഷ്ടങ്ങള്‍ അന്നനാളം വഴി ശക്തിയായി പുറത്തേക്കു തള്ളപ്പെടുന്ന പ്രക്രിയയാണ് ഛര്‍ദി.

തലച്ചോറിനുള്ളിലെ ഛര്‍ദി നിയന്ത്രിക്കുന്ന ഭാഗത്തിന്റെ ഉത്തേജനം മൂലമാണ് ഛര്‍ദിയുണ്ടാകുന്നത്. ഡോപമിന്‍, ഹിസ്റ്റമിന്‍, സെറോട്ടോണിന്‍ എന്നിങ്ങനെ നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില ഘടകങ്ങളുടെ പ്രവര്‍ത്തനഫലമായാണ് ഈ ഉത്തേജനം സംഭവിക്കുന്നത്.

വാസോപ്രെസിന്‍, ന്യൂറോകൈനിന്‍ എന്നിവയ്ക്കും ഈ പ്രക്രിയയില്‍ പങ്കുണ്ട്. മേല്‍പ്പറഞ്ഞ ഉത്തേജനം സംഭവിക്കുന്നതിനെ തലച്ചോറിലേക്ക് ശരീരത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍ നിന്ന് ചില സന്ദേശങ്ങള്‍ ലഭിക്കേണ്ടതുണ്ട്.

പനിപോലെ സര്‍വസാധാരണമായ രോഗലക്ഷണമാണ് ഛര്‍ദിയും. അല്ലാതെ രോഗമല്ല. മരുന്നുകളൊന്നും കൂടാതെ തനിയെ മാറുന്നവയാണ് മിക്ക ഛര്‍ദിയും .
 
Other News in this category

 
 




 
Close Window