Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.53 INR  1 EURO=75.38 INR
ukmalayalampathram.com
Mon 21st Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പണ്ട് സുരേഷ്‌കുമാറിനെ മുന്‍നിര്‍ത്തി വി.എസ് പൊളിച്ചടുക്കിയ മൂന്നാറിലെ അനധികൃത കെട്ടിടങ്ങളുടെ സ്ഥാനത്ത് ഇരട്ടി വലുപ്പത്തില്‍ ബില്‍ഡിങ്ങുകള്‍ ഉയരുന്നു
reporter
ഓപ്പറേഷന്‍ നടത്തിയ ശേഷം പുറത്തിറങ്ങിയ വി.എസ്. അച്യുതാനന്ദനും, സുരേഷ് കുമാര്‍ എന്ന ചങ്കുറപ്പുള്ള ബ്യൂറോ ക്രാറ്റും അറിയുക, മൂന്നാറില്‍ അനധികൃതമായി കെട്ടിടങ്ങള്‍ പെരുകുന്നു. ബിനാമികളുടെ പേരില്‍ വാങ്ങിയ സ്ഥലത്ത് കെട്ടിടങ്ങള്‍ പെരുകുന്നു. ചോദിക്കാനും പറയാനും ആരുമില്ലാതെ കേരളത്തിന്റെ വലിയൊരു മലയോര മേഖലയുടെ പ്രകൃതി നശിക്കുന്നു. എവിടെയൊക്കെയാണ് കയ്യേറ്റമെന്നു ചോദിച്ചു വരുന്നതിനു മുന്‍പ് കൃത്യം ലൊക്കേഷന്‍ വിവരിക്കാം. പള്ളിവാസലില്‍ രണ്ടാം മൈലില്‍ ബേബി ഫിലിപ്, കോവളം സ്വദേശി ശിശുപാലന്‍, തിരുവനന്തപുരം സ്വദേശി സതീശന്‍ ഹരിദാസ്, സുന്ദര്‍ദാസ്, എറണാകുളം സ്വദേശി മുരുകേശന്‍, തൃപ്പൂണിത്തുറ സ്വദേശി ചന്ദ്രബാബു, തൃപ്പൂണിത്തുറ സ്വദേശി അനില്‍കുമാര്‍, കോതമംഗലം സ്വദേശി കുര്യന്‍, മാസ്‌ക്കന്‍ ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, മൂവാറ്റുപുഴ സ്വദേശി മുജീബ് റഹ്മാന്‍, ചിത്രപുരം സ്വദേശി കെ.വി. ജോസ് എന്നിവരുള്‍പ്പടെയുള്ളവര്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങളാണ് അതീവ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നത്. ഇതില്‍ പലതും കൈയേറ്റഭൂമിയിലുമാണ്. ഈ പറഞ്ഞ ഏതെങ്കിലും പ്രോപ്പര്‍ട്ടിയില്‍ കൈ വയ്ക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടിയുടെ കൈ വിലങ്ങുണ്ടെങ്കില്‍ ക്ഷമിക്കുക. എന്നാലും ബാക്കി കാര്യങ്ങള്‍ പറയാതെ വയ്യ.
മൂന്നാറിന്റെ പാരിസ്ഥിതിക സവിശേഷത സംരക്ഷിക്കാനും അതിന് അനുസൃതമായി കെട്ടിടങ്ങള്‍ നിര്‍മിക്കാനും അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. മൂന്നാര്‍, ദേവികുളം ഭാഗങ്ങളിലായി അന്‍പതോളം കെട്ടിടങ്ങള്‍ ഭൂമി കൈയേറിയും പരിസ്ഥിതിക്ക് അനുസൃതമല്ലാത്ത രീതിയിലും നിര്‍മിച്ചതായി കാണിച്ച് മുന്‍ ഇടുക്കി പോലീസ് മേധാവി എ.വി. ജോര്‍ജും ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു മുന്‍ എസ്.പിയുടെ റിപ്പോര്‍ട്ട്.



തൃപ്പൂണിത്തുറ സ്വദേശികളായ മുരുകേശന്‍, ചന്ദ്രബാബു, അനില്‍കുമാര്‍ എന്നിവര്‍ പൂപ്പാറ ആനയിറങ്കലില്‍ മലഞ്ചെരിവ് ഇടിച്ചുനിരത്തി ബഹുനില കെട്ടിടം നിര്‍മിച്ചു. മൂന്നാര്‍ വില്ലേജ് കോളനി റോഡില്‍ രാഷ്ട്രീയ നേതാവിന്റെ ഉറ്റബന്ധുവാണ് വന്‍കിട കെട്ടിടം അനധികൃതമായി നിര്‍മിച്ചിരിക്കുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള പള്ളിവാസല്‍ പൈപ്പ് ലൈന് സമീപവും കൈയേറ്റം നടന്നിട്ടുണ്ട്. കോതമംഗലം സ്വദേശി കുര്യന്‍ ഇവിടെ ഒന്‍പതുനില കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. മാസ്റ്റര്‍ ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പള്ളിവാസലില്‍ കുത്തനെയുള്ള കുന്ന് ഇടിച്ചുനിരത്തി വന്‍കിട കെട്ടിടം നിര്‍മിക്കുകയാണ്. വിച്ചൂസ് കണ്‍സ്ട്രക്ഷന്‍ ഉടമ കെ.വി. ജോസ് ചിത്തിരപുരത്ത് 38,000 ചതുരശ്രയടി ഭൂമിയില്‍ വന്‍കിട കെട്ടിടം നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window