Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.85 INR  1 EURO=73.39 INR
ukmalayalampathram.com
Thu 29th Jun 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഉപതെരഞ്ഞെടുപ്പ്: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മത്സരിക്കും
reporter
മലപ്പുറം ഉപതിരഞ്ഞെടുപ്പിലേയ്ക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി തന്നെ. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. 20ന് രാവിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ഇന്നു രാവിലെ മലപ്പുറത്ത് നടന്ന ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമായത്. ഇ.അഹമ്മദിന്റെ മകള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുകേട്ടിരിന്നുവെങ്കിലും കുഞ്ഞാലിക്കുട്ടിയിലേയ്ക്കു തന്നെ സ്ഥാനാര്‍ത്ഥിത്വം എത്തിച്ചേരുകയായിരുന്നു.

യു.ഡി.എഫിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് പി.കെ കുഞ്ഞാലിക്കുട്ടിയെ തന്നെ ലീഗ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇ. അഹമ്മദിന്റെ മരണത്തെത്തുടര്‍ന്നാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും ഉപതിരഞ്ഞെടുപ്പിന് കളംമൊരുങ്ങിയത്.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരണമെന്ന ആവശ്യം ഉമ്മന്‍ചാണ്ടി നേരിട്ടു അറിയിച്ചുവെങ്കിലും തീരുമാനം പാര്‍ട്ടിക്കു വിടുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.
 
Other News in this category

 
 




 
Close Window