Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഏത് ലാവ് ലിന്‍ ? എന്ത് ലാവ് ലിന്‍? നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല
reporter
എസ്എന്‍സി ലാവലിന്‍ കേസില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് പിണറായിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍. ഇത്തരത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കാന്‍സര്‍ സെന്ററിന് ഫണ്ട് നല്‍കുമെന്ന് കരാറിലില്ലെന്നും കനേഡിയന്‍ കമ്പനി സിഡ വഴി പദ്ധതിയ്ക്ക് ഫണ്ട് ലഭ്യമാക്കാന്‍ ആലോചിച്ചിരുന്നുവെന്നും പിണറായിയുടെ അഭിഭാഷകനായ അഡ്വ.എം.കെ ദാമോദരന്‍ കോടതിയെ അറിയിച്ചു.

കേസിലെ കക്ഷികളോട് കോടതി കഴിഞ്ഞ ദിവസം ഒന്‍പത് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് സിബിഐയുടെ ഓരോ വാദത്തെയും പിണറായിയുടെ അഭിഭാഷകന്‍ അക്കമിട്ട് ഖണ്ഡിച്ചിരിക്കുന്നത്. ടെക്‌നിക്കല്‍ കമ്മറ്റി അംഗത്തിന്റെ സാന്നിധ്യമില്ലാതെയാണ് കാനഡ സന്ദര്‍ശിച്ചതെന്ന സിബിഐ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും ജി.കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ ഇത്തരത്തില്‍ കാനഡ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പിണറായിയുടെ മറുപടിയില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window