Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.55 INR  1 EURO=72.14 INR
ukmalayalampathram.com
Sat 27th May 2017
 
 
UK Special
  Add your Comment comment
ഗോവയില്‍ ബ്രിട്ടീഷ് യുവതി കൊല്ലപ്പെട്ടു: ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ട്‌
reporter

ലണ്ടന്‍: ഗോവയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ റിസോര്‍ട്ടിനു സമീപം മാനഭംഗത്തിനിരയായി മരിച്ച നിലയില്‍ കണ്ടെത്തി. ഡാനിയേല മക്ലൗഗിന്റെ (28) മൃതദേഹമാണ് പൂര്‍ണനഗ്‌നമായി ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ദക്ഷിണഗോവയില്‍ ഹോളി ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷമാണ് ഡാനിയേല കൊല്ലപ്പെട്ടിരിക്കുന്നത്. ലിവര്‍പൂള്‍ സ്വദേശിയാണ് ഡാനിയേല.

ഡാനിയേലയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. വികാസ് ഭഗത് എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡാനിയേലയെ മാനഭംഗപ്പെടുത്തിയ ശേഷം കൊന്നതായി ഇയാള്‍ സമ്മതിച്ചുവെന്നു പൊലീസ് വ്യക്തമാക്കി. ഡാനിയേലയുടെ മൃതദേഹം ഗോവ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 

താന്‍ ഏറ്റവും ഭാഗ്യമുള്ള വ്യക്തമാണെന്നും മറ്റൊരു സാഹസികതയ്ക്കു പുറപ്പെടുകയാണെന്നും' ഗോവയിലേക്കു പുറപ്പെടുന്നതിനു മുമ്പ് ഡാനിയേല ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് സര്‍വകലാശാലയിലും അയര്‍ലന്‍ഡിലുമാണ് ഡാനിയേല പഠിച്ചിരുന്നത്. 2008-ല്‍ ബ്രിട്ടീഷ് കൗമാരക്കാരിയായ സ്‌കാര്‍ലെറ്റ് കീലിങ് ഗോവയിലെ പ്രശസ്തമായ അന്‍ജുന ബീച്ചില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ഈ കേസില്‍ പിടിയിലായവരെ കോടതി പിന്നീടു വെറുതേവിട്ടിരുന്നു

 
Other News in this category

 
 




 
Close Window