Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.74 INR  1 EURO=75.00 INR
ukmalayalampathram.com
Mon 24th Jul 2017
 
 
UK Special
  Add your Comment comment
നിങ്ങള്‍ ഐബിയു ഉപയോഗിക്കുന്നുണ്ടോ, എങ്കില്‍ സൂക്ഷിക്കുക
reporter

ലണ്ടന്‍: ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വേദനസംഹാരിയായ ഐബിയു വന്‍ അപകടകാരിയാണെന്ന് റിപ്പോര്‍ട്ട്. ഇത് ഉപയോഗിക്കുന്നവരില്‍ ഹൃദയസ്തംഭനം 31 ശതമാനം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ ഡോക്റ്റര്‍മാരുടെ കര്‍ശന നിയന്ത്രത്തില്‍ മാത്രമേ ഈ മരുന്ന് ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് മരുന്നിന്റെ വില്‍പന നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി. ഡെന്‍മാര്‍ക്കിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. ഹൃദ്രോഗമുള്ളവര്‍ എബിയു പ്രൂഫന്‍ ഉപയോഗിക്കുന്നതു പരമാവധി ഒഴിവാക്കണമെന്നും പ്രൊഫസര്‍ മുന്നറിയിപ്പു നല്‍കി.

എബിയു പ്രൂഫന്റെയും എന്‍എസ്എഐഡികളുടെയും വില്‍പ്പന കര്‍ശനമായി നിയന്ത്രിക്കണമെന്ന് കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ പ്രഫ. ഗുണ്ണര്‍ ജിസ് ലാസണ്‍ പറഞ്ഞു. യാതൊരു നിയന്ത്രണവും കൂടാതെ ഈ മരുന്നു വിറ്റഴിക്കാന്‍ അനുവദിക്കുന്നതിലൂടെ മരുന്നു സുരക്ഷിതമാണെന്ന തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്കു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സ്റ്റിറോയിഡ് ഇതര വേദനസംഹാരികളുടെ (എന്‍എസ്എഐഡി) പട്ടികയില്‍ ഉള്‍പ്പെടുന്ന ഡൈക്ലോഫെനക് ഉള്‍പ്പെടെയുള്ള മരുന്നുകളും ഇതേ ഭീഷണി ഉയര്‍ത്തുന്നുണ്ട്. 2015 വരെ ഡൈക്ലോഫെനക്കും യുകെയില്‍ ഫാര്‍മസികളില്‍ സുലഭമായി ലഭിച്ചിരുന്നു. എന്നാല്‍ പഠന റിപ്പോര്‍ട്ടുകള്‍ വന്നതിനു ശേഷം പ്രിസ്‌ക്രിപ്ഷനോടെ മാത്രമേ ഈ മരുന്നു വാങ്ങാനാവൂ.

പത്തുവര്‍ഷത്തിനിടെ ഹൃദയാഘാതമുണ്ടായ 28,947 പേരില്‍ 3376 ആളുകളും ഒരു മാസമായി എന്‍എസ്എഐഡി ഉപയോഗിച്ചു ചികിത്സ തേടിയിരുന്നവരാണെന്ന് പഠനത്തില്‍ വ്യക്തമായിരുന്നു. ഈ മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ ഹൃദയമിടിപ്പിന്റെ ക്രമം തെറ്റുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. സ്ഥിരമായി ഉപയോഗിച്ചാല്‍ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 
Other News in this category

 
 




 
Close Window