Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.55 INR  1 EURO=72.14 INR
ukmalayalampathram.com
Sat 27th May 2017
 
 
UK Special
  Add your Comment comment
മാഞ്ചസ്റ്ററില്‍ അപകടത്തില്‍പ്പെട്ട മലയാളിയുടെ നില ഗുരുതരം
reporter

ലണ്ടന്‍: കഴിഞ്ഞ ദിവസം റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ മാഞ്ചസ്റ്ററില്‍ താമസിക്കുന്ന കൂടല്ലൂര്‍ സ്വദേശി പോള്‍ ജോണിന്റെ നില ഗുരുതരമായി തുടരുന്നു. ഇദ്ദേഹത്തിന്റെ ആയുസിനായി മലയാളി സമൂഹം ഒന്നടങ്കം പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുകയാണ്. സാല്‍ഫോര്‍ഡ് ഹോപ്പിലാണ് ഇദ്ദേഹത്തെ ഇപ്പോഴുള്ളത്. പോള്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു. മാഞ്ചസ്റ്റര്‍ വിഥിന്‍ഷായിലെ സെന്റ് ജോണ്‍ സ്‌കൂളിനു സമീപം ഹോളിഹെഡ്ജ് റോഡിലെ വുഡ്ഹൗസ് ലൈനില്‍ ആണ് അപകടം നടന്നത്. കുട്ടികളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് വരും വഴി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഒരു ബസിനെ ഓവര്‍ടേക്ക് ചെയ്തു വന്ന കിയ പികാന്റോ കാര്‍ ഇടിച്ചാണ് ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റത്. ഒരു സ്ത്രീ ഉള്‍പ്പെടെ മറ്റു രണ്ടുപേര്‍ക്കു കൂടി പരിക്കുപറ്റിയിട്ടുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്നത് രണ്ടു വയസുള്ള കുട്ടിയാണ്. അപകട ശേഷം ഇരുറോഡുകളും അടച്ചു.

പോളിന്റെ ഒമ്പതുവയസുകാരി മകള്‍ അഞ്ചോലോയുടെ പരിക്ക് സാരമുള്ളതല്ല. പെണ്‍കുട്ടിയെ വിഥിന്‍ഷോ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ അഡ്മീറ്റ് ചെയ്തു. ഉടന്‍ തന്നെ എയര്‍ ആംബുലന്‍സ് സ്ഥലത്തെത്തുകയും പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തലയ്ക്കു ഗുരുതരമായി പരിക്ക് പറ്റിയ പോളിനെ മാഞ്ചസ്റ്റര്‍ ആശുപതിയിലാണ് അദ്യം എത്തിച്ചത്. പിന്നീട് അദ്ദേഹത്തെ സാല്‍ഫോര്‍ഡ് ഹോപ്പ് ആശുപതിയിലേക്കു മാറ്റി. ആശുപതിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ് ഇപ്പോള്‍ ഉള്ളത്. പോളിന് രണ്ടു കുട്ടികളാണ് ഉള്ളത്. ഇളയകുട്ടിക്കാണ് അപകടം ഉണ്ടായത്. ഭാര്യ മിനി നേഴ്‌സായി ജോലി ചെയ്യുന്നു. 

വിവരമറിഞ്ഞതുമുതല്‍ മലയാളികള്‍ കൂട്ടമായി ഇങ്ങോട്ടേക്കു എത്തുന്നുണ്ട് . അപകടാവസ്ഥ തരണം ചെയ്യന്നതിനായി എല്ലാവരുടെയും പ്രാര്‍ഥനസഹായം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

അപകടത്തിന് ദൃക്‌സാക്ഷികള്‍ ആയ ആരെങ്കിലും ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിനായി ഉപയോഗിക്കേണ്ട നമ്പര്‍: 0800 555 111

 
Other News in this category

 
 




 
Close Window