Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.24 INR  1 EURO=70.10 INR
ukmalayalampathram.com
Fri 28th Apr 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ജേക്കബ് തോമസിന്റെ കട്ടില്‍ കണ്ട് ആരും പനിക്കണ്ട: മുഖ്യമന്ത്രി
REPORTER

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റില്ലെന്നും ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ടെന്നും അത് നടക്കില്ല. അഴിമതിക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുന്ന ആളാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം അദ്ദേഹത്തിനെതിരെ നടപടിയെടുക്കില്ല. അദ്ദേഹത്തെ മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയുണ്ടെന്നും എന്നാല്‍ ആ ആഗ്രഹം നടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയനോട്ടിസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എം.വിന്‍സെന്റ് എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന ജേക്കബ് തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണെന്ന് വിന്‍സെന്റ് ആരോപിച്ചു. ജേക്കബ് തോമസിനെ ആരു ചുവപ്പുകാര്‍ഡ് കാണിക്കുമെന്നും വിന്‍സന്റ് ചോദിച്ചു. തമിഴ്‌നാട്ടില്‍ ജേക്കബ് തോമസ് അനധികൃതമായി സ്വത്തു സമ്പാദിച്ചു. പൂര്‍വകാല അഴിമതി മറയ്ക്കാന്‍ അഴിമതി വിരുദ്ധ നിലപാട് സ്വീകരിച്ചത്. 50 ഏക്കര്‍ ഭൂമി വാങ്ങിയത് കൊച്ചി പൊലീസ് കമ്മിഷണറായിരിക്കെയാണെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുള്ള അഴിമതി ആരോപണവും അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ടിട്ടുള്ള മാധ്യമവാര്‍ത്തയും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും അടിയന്തര പ്രമേയത്തില്‍ എം.വിന്‍സെന്റ് എം.എല്‍.എ ആവശ്യപ്പെട്ടു. 

ഇതിനു മറുപടി പറയവേയാണ് പൂര്‍ണമായും ജേക്കബ് തോമസിനെ പിന്തുണയ്ക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചത്. ജേക്കബ് തോമസ് അഴിമതി നടത്തിയെങ്കില്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുതരമായ ആരോപണമാണ് ജേക്കബ് തോമസിനെതിരെ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. വിജിലന്‍സിനെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരാതി സ്വീകരിക്കില്ലെന്ന് നോട്ടിസ് ഇട്ടത് സര്‍ക്കാരിനെതിരെയാണ്. പരാതി നല്‍കിയ ആളിനെപ്പോലും അറസ്റ്റു ചെയ്യുന്നു. വ്യക്തിപരമായ വിരോധമുള്ളവരെ മനഃപൂര്‍വം കരിതേയ്ക്കുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ സര്‍ക്കാര്‍ ചുവപ്പ് കാര്‍ഡ് കാണിക്കണമെന്നും തത്ത കോടതിയെയും സര്‍ക്കാരിനെയും തിരിഞ്ഞ് കൊത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 

കള്ളന്റെ കയ്യിലാണ് മുഖ്യമന്ത്രി താക്കോല്‍ കൊടുത്തിരിക്കുന്നത്. ജേക്കബ് തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന അഴിമതിയാണെന്നും ചെന്നിത്തല പറഞ്ഞു. കള്ളനെക്കുറിച്ച് അന്വേഷിക്കേണ്ടയാള്‍ കള്ളന് കഞ്ഞിവെച്ചവനാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പരിശോധിക്കാതെ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സഭയില്‍ സ്വീകരിച്ചത്. 

ഉദ്യോഗസ്ഥരുടെ വിശ്വാസ്യത തകര്‍ക്കുന്ന തലത്തില്‍ അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ചട്ടങ്ങള്‍ പാലിക്കാന്‍ ജേക്കബ് തോമസ് ബാധ്യസ്ഥനാണ്. സ്വകാര്യ കമ്പനിയുടെ ഡയറക്ടര്‍ ആയിട്ടുണ്ടോയെന്നും സ്വകാര്യകമ്പനിയുടെ പേരില്‍ ഭൂമിയുടെ വാങ്ങിയിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും പിണറായി സഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

ജേക്കബ് തോമസിനെതെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടാവുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്ന് വളരെ മുന്നെ തന്നെ പ്രതിപക്ഷ കക്ഷികള്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. കൂടാതെ ഹൈക്കോടതിയും വിവിധ കേസുകളുമായി ബന്ധപ്പെട്ട് വിജിലന്‍സിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അപ്പോഴൊക്കെ മുഖ്യമന്ത്രിയെയായിരുന്നു പിന്തുണ തേടി ജേക്കബ് തോമസ് സമീപിച്ചിരുന്നത്.

 
Other News in this category

 
 




 
Close Window