Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.75 INR  1 EURO=76.46 INR
ukmalayalampathram.com
Mon 23rd Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കുണ്ടറയില്‍ ആത്മഹത്യ ചെയ്ത 10 വയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു: മാതാപിതാക്കള്‍ അറസ്റ്റില്‍
reporter
കുണ്ടറയില്‍ 10 വയസുകാരി പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അമ്മയടക്കം ഒന്‍പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളേയും ബന്ധുക്കളേയും അടക്കം 9 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിന്റെ അന്വേഷണത്തില്‍ കുടുംബം സഹകരിക്കുന്നില്ലെന്ന് പുതിയതായി അന്വേഷണ ചുമതലയേറ്റ റൂറല്‍ എസ്പി അറിയിച്ചു.
അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്നും റൂറല്‍ എസ്പി വ്യക്തമാക്കി. നേരത്തെ പെണ്‍കുട്ടിയുടെ മരണത്തിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം നേരിടുന്ന എസ്‌ഐയേയും സിഐയേയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് കൊല്ലം റൂറല്‍ എസ്പിക്ക് അന്വേഷണ ചുമതല നല്‍കിയത്.
കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണത്തിലുണ്ടായ പൊലീസ് വീഴ്ച തുറന്നുസമ്മതിച്ച് ലൈംഗിക പീഡനം നടന്നുവെന്നത് വ്യക്തമാണെന്നും എസ്‌ഐക്കും സസ്‌പെന്‍ഷന്‍ നല്‍കിയെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. 10 വയസുകാരിയുടെ മരണവും പീഡനവും കൊല്ലം റൂറല്‍ എസ്പി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കുണ്ടറ എസ്‌ഐ രജീഷ് കുമാറിനേയാണ് ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെ കുണ്ടറ സിഐ സാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദക്ഷിണ മേഖല ഐജി മനോജ് എബ്രഹാമാണ് ഉത്തരവിട്ടത്.

കേസില്‍ ദുരൂഹതയേറുന്നത് പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന സംശയത്തിലാണ്. ആത്മഹത്യാ കുറിപ്പിലെ കൈപ്പട പെണ്‍കുട്ടിയുടെ അല്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. സംശയത്തെ തുടര്‍ന്ന് കുറിപ്പ് പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
ജനുവരി പതിനഞ്ചിനാണ് പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്‌നത്തിലാണ് തൂങ്ങിമരിക്കുന്നത് എന്ന രീതിയിലായിരുന്നു ആത്മഹത്യാ കുറിപ്പ്. മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരുന്നത്. തീയതിയും ഒപ്പും സഹിതമായിരുന്നു കുറിപ്പ്.
 
Other News in this category

 
 




 
Close Window