Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.26 INR  1 EURO=70.09 INR
ukmalayalampathram.com
Sun 30th Apr 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ലണ്ടനിലേതു പോലെ ഇന്ത്യയില്‍ ഗതാഗത രംഗത്ത് ഓയിസ്റ്റര്‍ കാര്‍ഡ് സംവിധാനം നടപ്പാക്കുന്നു
reporter
കൊല്‍ക്കത്തയില്‍ ഏകീകൃത പാസ്സ് സംവിധാനം ഒരുക്കാന്‍ മമത സര്‍ക്കാര്‍ ഒരുങ്ങുന്നു. 'വെസ്റ്റ് ബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ്' എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ അംഗീകൃത ബസുകളിലും, ഫെറികളിലും ഉപയോഗിക്കാം. ലണ്ടനിലെ പ്രശസ്തമായ ഓയിസ്റ്റര്‍ കാര്‍ഡ് സേവനങ്ങള്‍ക്കു സമാനമായിട്ടാണ് കൊല്‍ക്കത്തയിലെ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ലോകബാങ്കിന്റെയും കൊറിയന്‍ ഗ്രീന്‍ ഗ്രോത്ത് ഫണ്ടിന്റെയും പിന്തുണയോടു കൂടിയാണ് പദ്ദതി പൂര്‍ത്തീകരിക്കുന്നത്.
മെട്രോ സര്‍വീസുകള്‍ക്ക് ഇത് ബാധകമാവില്ലെങ്കിലും മറ്റെല്ലാ സേവനങ്ങള്‍ക്കും ഈ കാര്‍ഡ് സ്‌വൈപ്പ് ചെയ്തു ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. മെട്രോ സര്‍വ്വീസുകളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ ശ്രമം നടത്തുമെന്ന് ഗതാഗത മന്ത്രി ശുബേന്ദു അദികാരി അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാവുകയാണ്.
ഇതിനു പുറമേ സര്‍ക്കാര്‍ ബസുകളിലെ ഡ്രൈവര്‍മാര്‍ക്കു 'സേഫ് ഡ്രൈവ് സേവ് ലൈഫ്' എന്നെഴുതിയ നീല ഷര്‍ട്ടും കടും നീല നിറത്തിലുള്ള പാന്റ്‌സും യൂണിഫോമായി നല്‍കും. ബസുകളുടെ വിവരങ്ങളും, സീറ്റ് ലഭ്യതയും, സ്ഥലവും സമയവും എവിടെയാണെന്നുള്ള വിവരങ്ങളും നല്‍കുവാന്‍ കഴിയുന്ന 'പാതാ ദിശ' എന്ന ആപ്പും ലഭ്യമാക്കി തുടങ്ങും. ജിപിഎസ് സിസ്റ്റം കൂടാതെ എല്ലാ ബസ്സുകളിലും സിസിടിവി ക്യാമറകളും പാനിക്ക് ബട്ടണുകളും സജ്ജമാക്കാനും ഗതാഗത വകുപ്പ് പദ്ധതി ഇടുന്നുണ്ട്.
 
Other News in this category

 
 




 
Close Window