Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.11 INR  1 EURO=72.45 INR
ukmalayalampathram.com
Wed 24th May 2017
 
 
സിനിമ
  Add your Comment comment
നാഷണല്‍ ഫിലിം അവാര്‍ഡിന് വിനായകന്റെ പേര്
reporter
മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന്റെ പേര് ദേശിയ ഫിലിം അവാര്‍ഡിലേക്കു പരിഗണിക്കുന്നു.
ദേശീയ അവാര്‍ഡില്‍ ഇത്തവണ കടുത്ത മത്സരമായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ബോളിവുഡ്, മറാത്തി, തമിഴ് സിനിമകളില്‍ നിന്നുള്ള പ്രകടനങ്ങളുമായിട്ടായിരിക്കും കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകന് പ്രധാനമായും മത്സരിക്കേണ്ടി വരിക.
മലയാളത്തില്‍ നിന്ന് മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍ പാത, കമ്മട്ടിപ്പാടം,ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, എന്നിവയാണ് ദേശീയ അവാര്‍ഡ് ജൂറിക്ക് മുന്നിലേക്ക് പ്രാദേശിക ജൂറി സമര്‍പ്പിച്ചിരിക്കുന്നതെന്ന് അറിയുന്നു.
മലയാളത്തില്‍ നിന്നും തമിഴില് നിന്നുമായി പതിനഞ്ച് എന്‍ട്രികളാണ് ഉള്ളത്. പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറി മാര്‍ച്ച് 16 (വ്യാഴം) മുതല്‍ സിനിമകള്‍ കണ്ടുതുടങ്ങി. അഞ്ച് പ്രാദേശിക ജൂറി ടീം സമര്‍പ്പിച്ച എന്‍ട്രികളില്‍ നിന്ന് പുരസ്‌കാര നിര്‍ണ്ണയം നടത്തും. വിവിധ ഭാഷകളില്‍ നിന്നായി 380 സിനിമകളാണ് പ്രാഥമിക എന്‍ട്രിയായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയില്‍ നിന്നാണ് അഞ്ച് പ്രാദേശിക ജൂറികള്‍ ചേര്‍ന്ന് ദേശീയ അവാര്‍ഡിന് വേണ്ടി ചുരുക്കപ്പട്ടിക ഉണ്ടാക്കിയത്.
ദക്ഷിണേന്ത്യന്‍ സിനിമകളുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് രണ്ട് ജൂറി പാനല്‍ ഉണ്ടായിരുന്നു. സൗത്ത് വണ്‍, സൗത്ത് ടു കാറ്റഗറികളില്‍ തമിഴ്, മലയാളം സിനിമകള്‍ സൗത്ത് വണ്‍ കാറ്റഗറിയിലുള്ള ജൂറിയാണ് പരിഗണിച്ചത്.
 
Other News in this category

 
 




 
Close Window