Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.6 INR  1 EURO=69.77 INR
ukmalayalampathram.com
Wed 29th Mar 2017
 
 
അസോസിയേഷന്‍
  Add your Comment comment
വോകിംഗ് കാരുണ്യയുടെ അമ്പത്തിയാറാമത് സഹായമായ 41000 രൂപ സ്നേഹഭവന് കൈമാറി
reporter
വോകിംഗ് കാരുണ്യയ്ക്കുവേണ്ടി സിസ്റ്റര്‍ എല്‍സമ്മ വലിയവീട്ടില്‍ 41000 രൂപായുടെ ചെക്ക് ഫാ ജിക്സന് കൈമാറി. തൃശ്ശൂര്‍ ജില്ലയില്‍ കുട്ടല പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഫാ ജിക്സന്റെ നേതൃത്വത്തിലുള്ള സ്നേഹഭവന്‍ ഇന്ന് നിരവധി വൃദ്ധര്‍ക്കും അനാഥര്‍ക്കും ആശ്രയ കേന്ദ്രമാണ്. അമ്പതില്‍പ്പരം അന്തേവാസികള്‍ ഇന്ന് സ്നേഹഭവന്റെ തണലിലാണ് ജീവിതം തള്ളിനീക്കുന്നത്. ഏകദേശം ഒരുമാസക്കാലം മുന്പോട്ടുപോകണമെങ്കില്‍ ഭക്ഷണത്തിന് മാത്രമായി മുപ്പതിനായിരത്തില്പരം രൂപ ചിലവുവരുമെന്നാണ് ഫാ ജിക്സനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
സ്നേഹഭവനിലെ അന്തേവാസികളില്‍ ബഹുഭൂരിപക്ഷവും പലവിധ അസുഖങ്ങളാല്‍ വലയുന്നവരാണ്. മരുന്നിനായി ഓരോ മാസവും നല്ലൊരു തുക ചിലവാക്കേണ്ടി വരുന്നുണ്ട്. പഞ്ചായത്തില്‍ നിന്നോ സര്‍ക്കരില്‍നിന്നോ യാതോ രുവിധ സഹായവും ലഭിക്കുന്നില്ല. നാട്ടുകാരുടെയും മറ്റു നല്ലവരായ സുഹൃത്തുക്കളുടെയും സഹായത്താലാണ് സ്നേഹഭവന്‍ ഓരോദിവസവും മുന്‍പോട്ടു തള്ളിനീക്കുന്നത്.
സ്നേഹഭവനിലെ അന്തേവാസികളുടെ കഷ്ടതകള്‍ അറിഞ്ഞ വോകിംഗ് കാരുണ്യ അമ്പത്തിയാറാമത് സഹായം സ്നേഹഭവന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ അവസരത്തില്‍ സ്നേഹഭവനെ സഹായിക്കുവാന്‍ വോകിംഗ് കാരുണ്യയോടൊപ്പം നിന്ന എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
saju joseph :07507361048
Boban Sebastian:07846165720
 
Other News in this category

 
 




 
Close Window