Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.57 INR  1 EURO=69.81 INR
ukmalayalampathram.com
Wed 29th Mar 2017
 
 
UK Special
  Add your Comment comment
ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിന് ഇരയായി മലയാളി കുടുംബം, നഷ്ടമായത് 2400 പൗണ്ട്
reporter
നാട്ടിലേക്കുള്ള യാത്ര എന്നു പറയുമ്പോള്‍ തന്നെ പ്രവാസികളുടെ മനസില്‍ തീയാണ്. വന്‍ ചെലവുള്ള കാര്യമാണിത്. പ്രത്യേകിച്ചും വിമാനക്കൂലിക്ക്. ഇതില്‍ അല്‍പ്പം ഇളവ് ലഭിച്ചാല്‍ അത്രയും ആശ്വാസം എന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ഇത് മുതലാക്കി പാവം പ്രവാസികളെ പറ്റിക്കുന്നവരും കുറവല്ല. അതാണ് ലിവര്‍പൂളില്‍ താമസിക്കുന്ന മലയാളി കുടുംബത്തിന് പറ്റിയത്. നിരക്ക് ഇളവ് പ്രഖ്യാപിച്ച ജോയ് ട്രാവല്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്ത മലയാളി കുടുംബത്തിന് നഷ്ടമായത് 2400 പൗണ്ട്.

സംഭവം ഇങ്ങനെ.

നാട്ടിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കുന്നതിനിടെയാണ് ജോയ് ട്രാവല്‍സ് എന്ന വെബ്‌സൈറ്റ് ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചതായി കുടുംബം കണ്ടത്. തുടര്‍ന്ന് വെബ്സൈറ്റ് വിശദമായി പരിശോധിച്ചപ്പോള്‍ സംശയകരമായി ഒന്നും തോന്നിയില്ല. ജനുവരി 20 നാണ് ടിക്കറ്റ് ബുക്ക് ചെയ്തു. കഴിഞ്ഞമാസം 22ാം തീയതി ടിക്കറ്റിനായ് പണമടയ്ക്കുകയും ചെയ്തു. കുടുംബാംഗങ്ങള്‍ അടക്കം നാലു പേര്‍ക്കുള്ള ടിക്കറ്റിനായ് 2350 പൗണ്ടാണ് അടച്ചത്. 23 നുതന്നെ ട്രാവത്സ് കമ്പനി ടിക്കറ്റ് നല്‍കുകയും ചെയ്തു. ഗള്‍ഫുവഴിയുള്ള യാത്രയ്ക്ക് എമിറേറ്റ്സിന്റെ ടിക്കറ്റാണ് നല്‍കിയത്. ഇതിനിടെ എമിറേറ്റ്സിന്റെ സൈറ്റില്‍ കയറി ടിക്കറ്റ് റിസര്‍വ്വ് ചെയ്തിരിക്കുന്നത് പരിശോധിച്ചപ്പോഴാണ് കുടുംബം ഞെട്ടിയത്. ഇവരുടെ പേരിലോ, ഇവരുടെ കുടുംബാംഗങ്ങളുടെ ആരുടേയും പേരിലോ ടിക്കറ്റ് ബുക്കുചെയ്തിട്ടില്ല. ഇതോടെ സംശയം തോന്നിയ കുടുംബാംഗങ്ങള്‍ ട്രാവല്‍സുകാരെ വിളിച്ചു. അത് ബുക്കിങ്ങിലെ പിശകാണെന്നും സംശയമുണ്ടെങ്കില്‍ പണം തിരികെ നല്‍കാമെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് കുടുംബം പണം മടക്കി ആവശ്യപ്പെട്ടു.

പണം റെഡിയായിട്ടുണ്ടെന്നായിരുന്നു രണ്ടു ദിവസത്തെ മറുപടി. ഒടുവില്‍ സ്വരം മാറിയപ്പോള്‍ പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തെന്നും ക്രെഡിറ്റ് ആകാന്‍ അല്‍പം വൈകുമെന്നും പറഞ്ഞു. ഇതേത്തൂടര്‍ന്ന് വീണ്ടും അക്കൗണ്ട് പരിശോധിക്കുകയും ബാങ്കുമായി ബന്ധപ്പെടുകയും ചെയ്തപ്പോള്‍ അക്കൗണ്ടിലേക്ക് ആരും പണം ട്രാന്‍ഫര്‍ ചെയ്തിട്ടില്ലെന്നും വ്യക്തമായി. ഇതോടെ ട്രാവത്സില്‍ വീണ്ടും വിളിച്ച് പണം തിരികെ അയച്ച അക്കൗണ്ട് ഡീറ്റെയില്‍സ് നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇതുവരെ ആരും ഫോണ്‍ എടുത്തിട്ടില്ല.

ഇതോടെ പരാതിയുമായി കുടുംബം പോലീസ് സ്റ്റേഷനിലെത്തി. ടിക്കറ്റും മറ്റുരേഖകളും പരിശോധിച്ച പോലീസ് അതെല്ലാം വ്യാജമാണെന്ന് കണ്ടെത്തി.

ലിവര്‍പൂള്‍ സ്വദേശി ടോം ജോസ് തടിയമ്പാടാണ് വീടിനു സമീപമുള്ള മലയാളി കുടുംബം തട്ടിപ്പിന് ഇരയായ വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ടോമിന്റെ ഇതുസംബന്ധിച്ചുള്ള ഫെയ്സ്ബുക്ക് വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.


വെയില്‍സില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ജോയ്സ് ട്രാവല്‍സിന്റെ വിലാസം ചുവടെ:


Joys Travels, 2 Forge Port Talbort, Wales, SA1 31NU
 
Other News in this category

 
 




 
Close Window