Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.38 INR  1 EURO=75.31 INR
ukmalayalampathram.com
Fri 18th Aug 2017
 
 
UK Special
  Add your Comment comment
ഹൗസ് ഒഫ് ലോര്‍ഡ്‌സും ബ്രക്‌സിറ്റ് ബില്‍ പാസാക്കി
reporter
പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആശ്വാസം. നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഹൗസ് ഒഫ് ലോര്‍ഡ്‌സും ബ്രക്‌സിറ്റ് ബില്‍ പാസാക്കി. ഭേദഗതികള്‍ ഇല്ലാതെയാണ് ബില്‍ പാസാക്കിയത്. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ആര്‍ട്ടിക്കിള്‍ 50 ഉം ആയി യുകെ സര്‍ക്കാരിന് മുന്നോട്ട് പോകാം. ചൊവ്വാഴ്ച തന്നെ ബില്‍ നിയമമാകുമെന്നാണ് റിപ്പോര്‍ട്ട്. യൂണിയന്‍ വിടാനുള്ള നടപടികള്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. 118 നെതിരേ 274 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ബില്‍ അവതരണ വേളയില്‍ രണ്ടു ഭേദഗതികള്‍ പ്രഭുസഭ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ബ്രിട്ടണിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രക്സിറ്റിനു ശേഷവും ഇവിടെത്തന്നെ തുടരാന്‍ സാഹചര്യം ഒരുക്കണമെന്നും ഇവരുടെ സംരംക്ഷണം ഉറപ്പുവരുത്തണമെന്നുമായിരുന്നു ഒന്നാമത്തെ ഭേദഗതി. രണ്ടുവര്‍ഷം നീളുന്ന ചര്‍ച്ചകളില്‍ ഉരിത്തിരിയുന്ന തീരുമാനത്തിലെ വ്യവസ്ഥകള്‍ പാര്‍ലമെന്റിന്റെ അന്തിമ അനുമതിയോടുകൂടിയേ നടപ്പാക്കാവൂ എന്നതായിരുന്നു രണ്ടാമത്തെ ഭേദഗതി. എന്നാല്‍ എംപിമാര്‍ ഇതിനെ പിന്തുണച്ചില്ല. ഇതോടെയാണ് ഭേദഗതിയില്ലാതെ ബില്‍ പാസായത്.

ഏതായാലും പ്രധാന കടമ്പ കടന്നതിന്റെ ആശ്വാസത്തിലാണ് തെരേസ മേയ്. ആര്‍ട്ടിക്കിള്‍ 50 അനുസരിച്ചുള്ള ബ്രക്സിറ്റ് നടപടികള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും രണ്ടുവര്‍ഷം നീളുന്ന ചര്‍ച്ചകളുടെ സമയക്രമം സംബന്ധിച്ചുമുള്ള സുപ്രധാന പ്രഖ്യാപനം പ്രധാനമന്ത്രി ഈയാഴ്ച തന്നെ നടത്തിയേക്കുമെന്നാണ് പ്രതീക്ഷ. 3.2 മില്യണ്‍ യൂറോപ്യന്‍ പൗരന്മാരാണ് യുകെയില്‍ താമസിക്കുന്നത്. അതേസമയം, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലായി ഒരു മില്യണ്‍ ബ്രിട്ടീഷുകാരും താമസിക്കുന്നു.
 
Other News in this category

 
 




 
Close Window