Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.53 INR  1 EURO=75.56 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
UK Special
  Add your Comment comment
ഏഴു വര്‍ഷത്തിന് ശേഷം വാടകനിരക്കില്‍ ഇടിവ്
reporter
ഏഴു വര്‍ഷത്തിന് ശേഷം രാജ്യത്തെ വാടകനിരക്കില്‍ ഇടിവ് രേഖപ്പെടുത്തി. ആവശ്യത്തിന് വാടക വീടുകള്‍ ലഭ്യമായതോടെയാണ് വാടക നിരക്കില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണം. പ്രത്യേകിച്ചും ലണ്ടനില്‍. ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലായി വാടകനിരക്കില്‍ ശരാശരി 0.6 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഇപ്പോള്‍ 921 പൗണ്ടാണ് ശരാശരി വാടകനിരക്ക്. ലണ്ടനിലും തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലുമാണ് ഏറ്റവുമധികം ഇടിവുണ്ടായത്. തലസ്ഥാനത്ത് ശരാശരി അഞ്ചു ശതമാനം ഇടിവാണ് ഉണ്ടാക്കിയത്. ഇപ്പോള്‍ 1246 പൗണ്ടാണ് ഇവിടെ ശരാശരി വാടക. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലാകട്ടെ 1152 പൗണ്ടും. ഇവിടെ മൂന്നു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

അതേസമയം, ഈ വര്‍ഷം അവസാനത്തോടെ വാടക വീടിനുള്ള ആവശ്യക്കാരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ വാടക വീണ്ടും ഉയരാനാണ് സാധ്യത. 2.2 ശതമാനത്തിന്റെ വര്‍ധന വരെ പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തെ അഞ്ചു ശതമാനം ജനങ്ങളും വാടക വീടിനായി നടക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് വീട്ടുവാടക വീണ്ടും ഉയരാനുള്ള സാധ്യത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, വീട് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.
 
Other News in this category

 
 




 
Close Window