Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.11 INR  1 EURO=74.88 INR
ukmalayalampathram.com
Thu 27th Jul 2017
 
 
UK Special
  Add your Comment comment
അവസാന ആണിയും അടിച്ചു. ബില്ലില്‍ രാജ്ഞി ഒപ്പുവച്ചു, ഇനി നടപടികളിലേക്ക്
reporter

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനായുള്ള ആദ്യ നിയമനടപടിയായി ലിസ്ബന്‍ കരാറിലെ അന്‍പതാം വകുപ്പു നടപ്പാക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് അധികാരം നല്‍കുന്ന പുതിയ ബ്രക്‌സിറ്റ് ബില്ലില്‍ ബ്രിട്ടിഷ് രാജ്ഞിയും ഒപ്പുവച്ചു. ഇനി പ്രധാനമന്ത്രിക്ക് എപ്പോള്‍ വേണമെങ്കിലും യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രിട്ടന്റെ ബന്ധം വേര്‍പെടുത്താനുള്ള ചര്‍ച്ചകള്‍ തുടങ്ങാം. പ്രക്രിയ പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെടുക്കും.

എലിസബത്ത് രാജ്ഞി ബില്ലില്‍ ഒപ്പുവച്ച കാര്യം സ്പീക്കര്‍ ജോണ്‍ ബെര്‍കൗ ആണ് ജനപ്രതിനിധിസഭയെ അറിയിച്ചത്. ഭരണകക്ഷിയായ യാഥാസ്ഥിതിക കക്ഷിയിലെ എംപിമാര്‍ ഹര്‍ഷാരവങ്ങളോടെ അറിയിപ്പിനെ സ്വാഗതം ചെയ്തു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നടപടികള്‍ തുടങ്ങാനുള്ള ബില്ലിനു നേരത്തേ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നു.

പാര്‍ലമെന്റിന്റെ അംഗീകാരം കിട്ടുക പ്രയാസമായിരിക്കുമെന്ന മുന്‍ധാരണകളെ കാറ്റില്‍പ്പറത്തിയാണു മാര്‍ച്ച് അവസാനത്തോടെ ഈ അനുമതി ലഭിച്ചത്. 114ന് എതിരെ 498 വോട്ടുകള്‍ക്കാണു ജനപ്രതിനിധിസഭ അന്ന് ബില്‍ അംഗീകരിച്ചത്. ബ്രക്‌സിറ്റ് നടപടികള്‍ പ്രധാനമന്ത്രിക്ക് ഏകപക്ഷീയമായി നടപ്പാക്കാനാകില്ലെന്നും പാര്‍ലമെന്റിന്റെ അംഗീകാരം വേണമെന്നുമുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്നായിരുന്നു നേരത്തേ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്നത്.

ഇതിനിടെ യുകെയില്‍നിന്നു വേര്‍പെട്ടു സ്വതന്ത്രരാഷ്ട്രമായി തീരുന്നതിനുള്ള സ്‌കോട്ലന്‍ഡിന്റെ നീക്കം പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു ഹിതപരിശോധന നടത്തണമെന്ന സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്റെ ആവശ്യം അംഗീകരിക്കില്ലെന്നു മേ വ്യക്തമാക്കിയിട്ടുണ്ട്. 


രാഷ്ട്രീയക്കളിക്കു മുതിരാതെ സ്‌കോട്ടിഷ് ജനതയ്ക്കു മെച്ചപ്പെട്ട ഭരണം കാഴ്ച വയ്ക്കാന്‍ സ്റ്റര്‍ജനെ മേ ഉപദേശിച്ചു. സ്‌കോട്ടിഷ് പാര്‍ലമെന്റിന്റെ അനുമതി കിട്ടിയാലും ബ്രിട്ടീഷ് പാര്‍ലമെന്റ് സമ്മതിക്കാതെ ജനഹിത പരിശോധന നടത്താനാവില്ല. മുന്പു നടത്തിയ ഹിതപരിശോധനയില്‍ ഭൂരിഭാഗം സ്‌കോട്ടിഷ് പൗരന്മാരും യുകെയില്‍ തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്. അതേപോലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ യുറോപ്യന്‍ യൂണിയനില്‍ തുടരണമെന്നും സ്‌കോട്ടിഷ് ജനത വിധിയെഴുതിയിരുന്നു.

 
Other News in this category

 
 




 
Close Window