Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.74 INR  1 EURO=75.00 INR
ukmalayalampathram.com
Mon 24th Jul 2017
 
 
UK Special
  Add your Comment comment
രാജ്യം പ്രതിസന്ധിയിലേക്ക്, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മടങ്ങി തുടങ്ങി
reporter

ലണ്ടന്‍: ബ്രക്‌സിറ്റ് ബില്ലില്‍ രാജ്ഞി ഒപ്പുവച്ചതോടെ രാജ്യം വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരേ വംശീയാതിക്രമം ശക്തമാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം ആളുകളും രാജ്യം വിട്ടുതുടങ്ങി. ഇതോടെ രാജ്യത്തെ വിവിധ മേഖലകള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. യൂറോപ്യന്‍ പൊതു വിപണിയില്‍ തുടരണമെന്നു ബ്രിട്ടനിലെ ഭൂരിപക്ഷം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, ഇതിന്റെ ഭാഗമായി യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു ജോലി നല്‍കുന്നതും കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും സ്വീകരിക്കുന്നതും ബ്രിട്ടീഷുകാര്‍ ഇഷ്ടപ്പെടുന്നില്ല. 

ഇതോടെയാണ് കിഴക്കന്‍ യൂറോപ്പില്‍ നിന്നെത്തിയ നഴ്‌സുമാരടക്കം നിരവധി മേഖലകളിലെ ജോലിക്കാര്‍ ബ്രിട്ടനില്‍ നിന്നു മടങ്ങിത്തുടങ്ങിയത്. ബ്രിട്ടനിലുള്ളവരുടെ അവസരം കൂട്ടുന്നതാണ് ഇതെന്നു തെരേസ മേ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍നിന്നു പിരിയുന്‌പോള്‍ തിരിച്ചുകിട്ടുന്ന അധികാരങ്ങള്‍ സ്‌കോട്ലന്‍ഡ് അടക്കം എല്ലാ പ്രവിശ്യകള്‍ക്കും ലഭിക്കും എന്നും മേ പറഞ്ഞു.

ഇതിനിടെ സ്‌കോട്ലന്‍ഡും വടക്കന്‍ അയര്‍ലന്‍ഡും ബ്രക്‌സിറ്റിനെതിരേ നീക്കം തുടങ്ങി. മറ്റൊരു റഫറണ്ടം നടത്തുന്നതിനു സ്‌കോട്ടിഷ് പാര്‍ലമെന്റ് നീക്കം ആരംഭിച്ചു. മാര്‍ച്ച് 22നകം പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കും. വീണ്ടും റഫറണ്ടം എന്നതിനോടു പ്രധാനമന്ത്രി യോജിക്കുന്നില്ല. പക്ഷേ, സ്‌കോട്ടിഷ് ജനത അതാവശ്യപ്പെടുന്നു എന്നാണ് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ജന്‍ പറഞ്ഞത്. സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ സ്വതന്ത്ര സ്‌കോട്ലന്‍ഡ് വാദക്കാര്‍ക്കു ഭൂരിപക്ഷമുണ്ട്. മേയുടെ യാഥാസ്ഥിതിക പാര്‍ട്ടിയും പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയും ലിബറല്‍ പാര്‍ട്ടിയും വീണ്ടും റഫറണ്ടം നടത്തുന്നതിനെതിരാണ്. എന്നാല്‍ ഹിതപരിശോധന എന്ന ആവശ്യം തെരേസ മേയ് തള്ളിക്കളഞ്ഞു. 

വടക്കന്‍ അയര്‍ലന്‍ഡുകാര്‍ തങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി തുടരുന്നതിനാണ് ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കി. അവിടെയും ജനഹിത പരിശോധനയ്ക്ക് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രസക്തമായ ചര്‍ച്ചകള്‍ വര്‍ഷാവസാനത്തോടെയേ ആരംഭിക്കാനാവൂ. 2018 അവസാനമോ 2019 ആദ്യമോ മാത്രമേ ബ്രിട്ടന് ഏതെങ്കിലും തരത്തിലുള്ള വേര്‍പിരിയല്‍ ഉടമ്പടി സാധ്യമാകൂ.

 
Other News in this category

 
 




 
Close Window