Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.78 INR  1 EURO=70.34 INR
ukmalayalampathram.com
Wed 29th Mar 2017
 
 
UK Special
  Add your Comment comment
ഇന്ത്യക്കാരിക്ക് അമെരിക്കയില്‍ അംഗീകാരം, 1.63 കോടിയുടെ പുരസ്‌കാരം
reporter

വാഷിങ്ടണ്‍: അമെരിക്കയില്‍ ഇന്ത്യക്കാരിയായ പെണ്‍കൊടി 2,50,000 ഡോളറിന്റെ (ഏകദേശം 1.63 കോടി രൂപ) ശാസ്ത്ര പുരസ്‌കാരത്തിന് അര്‍ഹയായി. ന്യൂജേഴ്‌സി നിവാസിയായ ഇന്ദ്രാണി ദാസാ(17)ണ് യുഎസിലെ പ്രമുഖ ശാസ്ത്രഗണിത മത്സരമായ റീജനറോണ്‍ സയന്‍സ് ടാലന്റ് സേര്‍ച് അവാര്‍ഡ് സ്വന്തമാക്കിയത്.

മസ്തിഷ്‌കത്തിനേറ്റ പരിക്കും നാഡീവ്യൂഹ രോഗങ്ങളും കാരണം നാഡീകോശങ്ങള്‍ നശിക്കുന്നത് തടയുന്നത് സംബന്ധിച്ച ഗവേഷണത്തിനാണ് ഇന്ദ്രണിക്ക് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരത്തിന്റെ അവസാന പത്തു പേരുടെ പട്ടികയില്‍ ഇന്ദ്രാണിയടക്കം അഞ്ച് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളുണ്ടായിരുന്നു. ഇന്ത്യാന നിവാസിയായ ഇന്ത്യക്കാരന്‍ അര്‍ജുന്‍ രമനി(18)യാണ് മൂന്നാം സ്ഥാനത്തിന് അര്‍ഹനായത്. 1,50,000 ഡോളറാണ് അര്‍ജുന് കിട്ടിയ പുരസ്‌കാര തുക. നെറ്റ്‌വര്‍ക്ക് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഗണിതശാസ്ത്രത്തിലെ രേഖാചിത്ര രീതിയും കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങും സംയോജിപ്പിച്ച കണ്ടുപിടിത്തത്തിനാണ് അര്‍ജുന് അവാര്‍ഡ് ലഭിച്ചത്.

ഇന്ത്യക്കാരിയായ അര്‍ച്ചന വര്‍മ(17)ക്ക് 90,000 ഡോളര്‍ സമ്മാനത്തുക ലഭിച്ചു. ന്യയോര്‍ക്കിലാണ് അര്‍ച്ചന താമസിക്കുന്നത്. 70,000 ഡോളര്‍ ലഭിച്ച വിര്‍ജീനയില്‍ നിന്നുള്ള പ്രതിക് നായിഡു(18), 50,000 ഡോളര്‍ ലഭിച്ച ഫ്‌ളോറിഡയില്‍നിന്നുള്ള വൃന്ദ മദന്‍(17) എന്നിവരാണ് അവാര്‍ഡിനര്‍ഹരായ മറ്റ് ഇന്ത്യക്കാര്‍. ഈ വര്‍ഷത്തെ റീജനറോണ്‍ സയന്‍സ് ടാലന്റ് സേര്‍ച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 1,700 ഹൈസ്‌കൂള്‍ സീനിയര്‍ വിദ്യാര്‍ഥികളില്‍ 300ഓളം പേരെ മാത്രമാണ് വിദഗ്ധരായി പരിഗണിക്കപ്പെട്ടത്. ഇവരില്‍ 40 പേരെയാണ് ആദ്യ പത്ത് അവാര്‍ഡുകളിലേക്ക് മത്സരിക്കാര്‍ ക്ഷണിച്ചത്. വിജയികള്‍ക്ക് അഭിനന്ദനം അറിയിക്കുന്നതായി റീജനറോണ്‍ ചീഫ് സയന്റിഫിക് ഓഫിസറും പ്രസിഡന്റുമായ ജോര്‍ജ് ഡി. യാന്‍കൊപൊളസ് പറഞ്ഞു. ആദ്യ 40 സ്ഥാനങ്ങളില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കായി 1.8 മില്യണ്‍ യുഎസ് ഡോളറിന്റെ സമ്മാനങ്ങളാണ് നല്‍കുന്നത്.

 
Other News in this category

 
 




 
Close Window