Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിന് വെള്ളാപ്പള്ളിയുടെ പിന്തുണ
reporter
സദാചാരഗുണ്ടായിസത്തെ ന്യായീകരിച്ചും ചുംബനസമരത്തിനെതിരെ വിമര്‍ശനങ്ങളുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഇന്ന് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പുതുതലമുറയുടെ രംഗബോധമില്ലാത്ത ചെയ്തികളും അതിനെ തടയാന്‍ ശ്രമിക്കുന്ന സദാചാര പൊലീസും മനസ് മരവിച്ച സര്‍ക്കാര്‍ സംവിധാനവുമൊക്കെ നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്. അനുകൂലമായ ഒട്ടനവധി സാദ്ധ്യതകള്‍ ഉണ്ടായിട്ടും എന്തേ നമ്മുടെ നാട് പിന്‍ ഗിയര്‍ ഇട്ട് ഓടുന്നുവെന്നും ഫെയ്‌സ്ബുക്കില്‍ വെളളാപ്പളളി പറയുന്നു.
പൊതുഇടങ്ങളില്‍ ഒന്നിച്ചിരിക്കാനുള്ള അവകാശത്തിന്റെ പേരില്‍ മാന്യമായി ജീവിക്കുന്നവര്‍ക്ക് അല്‍പ്പനേരം മാനസിക സന്തോഷത്തിന് വേണ്ടി വന്നിരിക്കാന്‍ പറ്റാത്ത ആവാസകേന്ദ്രങ്ങളായി പൊതുഇടങ്ങളെ മാറ്റുന്ന ഇന്നത്തെ പുതുതലമുറയുടെ അവകാശബോധത്തിന് കടിഞ്ഞാണ്‍ ഇട്ടേ പറ്റൂ. കുടയുടെ മറവിലെ സ്‌നേഹപ്രകടനങ്ങള്‍ക്കുള്ള സ്ഥലം പൊതുഇടമല്ല. രംഗബോധമില്ലാത്ത ഇത്തരം കോമാളിത്തരത്തിന് ചുട്ട അടിതന്നെയാണ് ആവശ്യമെന്നും വെളളാപ്പളളി വിശദമാക്കുന്നു.
 
Other News in this category

 
 




 
Close Window