Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.11 INR  1 EURO=72.45 INR
ukmalayalampathram.com
Wed 24th May 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അടുത്ത ഘട്ടം 2000 രൂപയുടെ നോട്ട് പിന്‍വലിക്കുമോ?
reporter
രാജ്യത്ത് 5001000 നോട്ടുകള്‍ അസാധുവാക്കപ്പെട്ടതിന് പിന്നാലെ ഇറക്കിയിട്ടുള്ള 2000 ന്റെ നോട്ടുകള്‍ പിന്‍വലിക്കണം എന്ന അഭിപ്രായമൊന്നും ഉയര്‍ന്നിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോക്‌സഭയില്‍ എഴുതി തയ്യാറാക്കിയ മറുപടിയിലാണ് ജെയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് മൂന്നിലെ കണക്കുകള്‍ അനുസരിച്ച് 12 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് പ്രചാരത്തിലുള്ളത്. ജനുവരി 27 ന് ഇത് 9.921 ലക്ഷം കോടി ആയിരുന്നു.

അഴിമതിക്കും കള്ളപ്പണത്തിനും എതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന്റെ ഭാഗമായിരുന്നു നോട്ട് നിരോധനം. ഈ നടപടി കൊണ്ട് ബാങ്കുകളില്‍ നിക്ഷേപം വര്‍ധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

2016 നവംബര്‍ 8 ന് രാത്രി എട്ടുമണിയ്ക്കാണ് രാജ്യത്ത് 500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പിന്നായെ 2000 രൂപാ നോട്ടുകള്‍ ഇറക്കുകയുമായിരുന്നു.
 
Other News in this category

 
 




 
Close Window