Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ജയലളിതയുടെ മകനാണെന്നു പറഞ്ഞ് പുതിയൊരാള്‍ രംഗത്ത് : വ്യാജരേഖകള്‍ കോടതി കൈയ്യോടെ കണ്ടുപിടിച്ചു
reporter
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ആള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതി. ജയയുടെയും തെലുങ്ക് സിനിമാതാരം ശോഭന്‍ ബാബുവിന്റെയും മകനാണ് താനെന്ന് അവകാശപ്പെട്ട് ജെ. കൃഷ്ണമൂര്‍ത്തി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ജയയുടെ മകനായി തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച രേഖകളില്‍ ഇയാളുടെ ദത്തെടുക്കല്‍ രേഖ വരെ ഹാജരാക്കിയിരുന്നു. ഇവ വ്യാജമാണെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകുമെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ജസ്റ്റിസ് ആര്‍. മഹാദേവനാണ് കേസ് പരിഗണിച്ചത്.

ഇയാളെ ഇപ്പോള്‍ത്തന്നെ ജയിലിലേക്കു വിടാന്‍ തനിക്കു കഴിയുമെന്നു ജഡ്ജി വ്യക്തമാക്കി. ഒരു എല്‍കെജി വിദ്യാര്‍ഥിക്കുപോലും ഈ രേഖകള്‍ വ്യാജമാണെന്നു മനസ്സിലാകും. എല്ലാവര്‍ക്കും ലഭ്യമായ ജയയുടെയും ശോഭന്‍ ബാബുവിന്റെയും ഫോട്ടോ ചേര്‍ത്തുവച്ച് അവകാശം സ്ഥാപിക്കണമെന്നു കാട്ടി പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കാനാകുമോ? ഇതിന്റെ യഥാര്‍ഥ രേഖകള്‍ എവിടെ? ഉടന്‍തന്നെ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസില്‍ ഹാജരായി യഥാര്‍ഥ രേഖകള്‍ കാണിക്കണം. കമ്മിഷണര്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ച് കോടതിക്കു റിപ്പോര്‍ട്ട് നല്‍കണം. കോടതിയോടു കളിക്കരുത് കോടതി പറഞ്ഞു.
 
Other News in this category

 
 




 
Close Window