Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.87 INR  1 EURO=0 INR
ukmalayalampathram.com
Tue 26th Sep 2017
 
 
UK Special
  Add your Comment comment
നടുക്കം മാറാതെ മലയാളി സമൂഹം, മാഞ്ചസ്റ്ററിലേക്ക് അനുശോചന പ്രവാഹം
reporter

ലണ്ടന്‍: അകാലത്തില്‍ പൊലിഞ്ഞ പോണ്‍ജോണിന്റെ (46) മരണം വിശ്വസിക്കാനാവാതെ യുകെ മലയാളി സമൂഹം. നിരവധി മരണ വാര്‍ത്തകള്‍ ഇതിനോടകം തന്നെ മലയാളികളെ തേടിയെത്തിയെങ്കിലും ഇത്രയും വേദനിപ്പിക്കുന്ന ഒന്ന് അടുത്ത കാലത്ത് ഉണ്ടായിട്ടില്ലെന്ന് എല്ലാവരും പറയുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ മരണവാര്‍ത്തയെന്നാണ് എല്ലാവരും പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ജീവന് വേണ്ടി മൂന്നു ദിവസത്തോളം മലയാളികള്‍ നടത്തിയ പ്രാര്‍ഥന വിഫലമായതിന്റെ സങ്കടത്തിലാണ് എല്ലാവരും. കഴിഞ്ഞ ദിവസമാണ് വിഥിന്‍ഷോയിലെ സെന്റ് ജോണ്‍ സ്‌കൂളിനു സമീപമുള്ള ജംഗ്ഷനില്‍ വച്ച് ഇദ്ദേഹത്തിന് അപകടം ഉണ്ടായത്. തുടര്‍ന്ന് നാലുദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പത്തുവയസുകാരി മകള്‍ ആഞ്ചലയെ സ്‌കൂളില്‍നിന്നും സംഗീതക്ലാസിനുശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ പാഞ്ഞുവന്ന കാര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ മകള്‍ ഇപ്പോഴും ചികില്‍സയിലാണെങ്കിലും പരുക്ക് ഗുരുതരമല്ല. കൈക്കുഞ്ഞുമായി റോഡ് മുറിച്ചുകടക്കുകയായിരുന്ന മറ്റൊരി സ്ത്രീക്കും കുട്ടിക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയിടിച്ചു തെറിച്ചുവീണ പോളിന്റെ പരുക്ക് മാത്രമായിരുന്നു ഗുരുതരം. 


ആദ്യം വിഥിന്‍ഷോ ആശുപത്രിയിലും പിന്നീട് സാല്‍ഫോര്‍ഡ് ഹോപ് ആശുപത്രിയിലും പ്രവേശിപ്പിച്ച പോളിന്റെ തലയിലെ അമിത രക്തസസ്രാവം സ്ഥിതി വഷളാക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെ സ്‌കൈ ഷെഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പോള്‍ ജോണ്‍.

വിഥിന്‍ഷോ ആശുപത്രിയിലെ എന്‍ഡോസ്‌കോപ്പി വിഭാഗം നഴ്‌സാണ് ഭാര്യ മിനി. മൂത്തമകള്‍ കിംബര്‍ലി, മാഞ്ചസ്റ്റര്‍ വാലി റെയ്ഞ്ച് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. പോളിന്റെയും ഭാര്യ മിനിയുടെയും സഹോദരങ്ങള്‍ ബ്രിട്ടനിലുണ്ട്. പോളിനെയും മറ്റ് മൂന്നുപേരെയും ഇടിച്ചുതെറിപ്പിച്ച കാര്‍ ഉടമയെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. എണ്‍പത്തിയെട്ടു വയസുള്ള വൃദ്ധനാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട കാര്‍ പിന്നീട് അരികിലെ മതിലില്‍ ഇടിച്ചാണ് നിന്നതെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ക്ക് അപകടത്തില്‍ പരിക്കൊന്നുമില്ല. മണിക്കൂറില്‍ 20 മൈല്‍ വേഗത്തില്‍ മാത്രം വാഹനമോടിക്കാന്‍ നിയന്ത്രണമുള്ള സ്ഥലത്തായിരുന്നു അപകടം.

 
Other News in this category

 
 




 
Close Window