Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.55 INR  1 EURO=72.14 INR
ukmalayalampathram.com
Sun 28th May 2017
 
 
അസോസിയേഷന്‍
  Add your Comment comment
മാഞ്ചസ്റ്റര്‍ അപകടം: പുതുജീവനേകാന്‍ അവയവങ്ങള്‍ ദാനം ചെയ്തു
reporter

ലണ്ടന്‍: യുകെ മലയാളികളുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി അകാലത്തില്‍ പൊലിഞ്ഞ പോള്‍ ജോണിന്റെ അവയവങ്ങള്‍ ഇനി പുതുജീവനേകും. പോളിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് ബന്ധുക്കള്‍ തീരുമാനിച്ചതിനാല്‍ ആന്തരികാവയവങ്ങള്‍ നീക്കം ചെയ്യുന്നതിന് വേണ്ടി ഭൗതിക ശരീരം വെന്റിലെറ്ററില്‍ നിന്നും വൈകിയാണ് മാറ്റിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റ പോളിന്റെ ജീവന്‍ രണ്ടു ദിവസമായി ഉപകരണങ്ങളുടെ സഹായത്തോടെയാണ് നിലനിര്‍ത്തിരുന്നത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും തുടര്‍ നടപടികള്‍ക്ക് നേതൃത്വം കൊടുക്കാനുമായി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. മലയാളി സംഘടന നേതാക്കളും മാഞ്ചസ്റ്റര്‍ മലയാളി സമൂഹവും പോളിന്റെ കുടുംബത്തിന് ആശ്വാസവും സഹായവും പിന്തുണയുമായി കൂടെയുണ്ട്.

പോള്‍ ജോണിന്റെ നിര്യാണത്തില്‍ യുക്മ നാഷണല്‍ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ട്രഷറര്‍ അലക്സ് വര്‍ഗീസ്, ജോയിന്റ് സെക്രെട്ടറി സിന്ധു ഉണ്ണി, റീജിയണല്‍ പ്രസിഡണ്ട് ഷീജോ വര്‍ഗീസ്, എംഎംസിഎ പ്രസിഡണ്ട് ജോബി മാത്യു തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. പോളിന്റെ കുടുംബത്തിന് സാന്ത്വനമാകാന്‍ മാഞ്ചസ്റ്ററിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവന്‍ മലയാളികളും കുടുംബത്തിനൊപ്പമുണ്ടായിരുന്നു. കൂടല്ലൂര്‍ സ്വദേശിയായ പോള്‍ മാഞ്ചസ്റ്ററിലെ ക്നാനായ സമുദായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യം ആയിരുന്നു. സെന്റ് ജോണ്‍സ് ചാപ്പലില്‍ പോളിന് വേണ്ടി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുമെന്ന് ഫാ സജി മലയില്‍ പുത്തന്‍പുര അറിയിച്ചു.

 
Other News in this category

 
 




 
Close Window