Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.22 INR  1 EURO=73.14 INR
ukmalayalampathram.com
Wed 28th Jun 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കുണ്ടറ പീഡനം: അമ്മയേയും മുത്തച്ഛനേയും നുണ പരിശോധനയ്ക്ക് വിധേയരാക്കും
REPORTER

 കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരി സംശയകരാമായി മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ളവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനം. അമ്മയും മുത്തച്ഛനും അടക്കം അടുത്ത ബന്ധുക്കളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ അപേക്ഷ നല്‍കുന്നത്.

കുട്ടിയുടെ മരണത്തെക്കുറിച്ച് അമ്മയുടേയും മുത്തച്ഛന്റേയും മൊഴികളില്‍ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. ഇതിനാല്‍തന്നെ അമ്മയെ മനശാസ്ത്രജ്ഞരുടെ സാന്നിദ്ധ്യത്തില്‍ മൊഴിയെടുക്കുന്നതിനും തീരുമാനമായി. കേസില്‍ അമ്മയും ബന്ധുക്കളും അടക്കം ഒന്‍പത് പ്രതികളാണുള്ളത്. സംഭവത്തില്‍ അമ്മയ്ക്ക് വ്യക്തമായ അറിവുണ്ടെന്നാണ് പോലീസ് കരുതുന്നത്.

ജനുവരി 15നാണ് പത്ത് വയസ്സുകാരി വീട്ടിലുള്ള ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ നീട്ടി ഇരിക്കുന്ന തരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗീക ചൂഷണങ്ങള്‍ ഇരയായതായി വ്യക്തമായിരുന്നു.

എന്നാല്‍ കുടുംബ പ്രശ്‌നമാണ് ആത്മഹത്യകാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ കുറിപ്പ് കുട്ടി എഴുതിയതല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് കുട്ടിയുടേതല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പഴയ ലിപിയില്‍ എഴുതിയ കത്താണ് കണ്ടെത്തിയത്.

 
Other News in this category

 
 




 
Close Window