Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Jan 2018
 
 
ബിസിനസ്‌
  Add your Comment comment
ബിഎസ്എന്‍എല്‍ 339 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ദിവസം 2 ജി.ബി ഡേറ്റ, ഫുള്‍ ടോക് ടൈം ഫ്രീ: ജിയോയുടെ 301 രൂപാ പദ്ധതി പൊളിയും
reporter
ഇന്റര്‍നെറ്റില്‍ മുങ്ങി നീരാടുന്ന ഇന്ത്യക്കാര്‍ക്ക് ബിഎസ്എന്‍എല്‍ വക വാരിക്കോരി ഡേറ്റ ടൈം. 339 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ദിവസം 2 ജിബി വീതം 28 ദിവസം ഇന്റര്‍നെറ്റ്. മാത്രമല്ല ബിഎസ്എന്‍എല്‍ ഫോണുകളിലേക്ക് ഇത്രയും ദിവസം അണ്‍ലിമിറ്റഡ് ടൈം ഫ്രീ. അംബാനിയുടെ കമ്പനിയായ ജിയോ 301 രൂപയ്ക്ക് ദിവസം ഒരു ജി.ബിയാണ് തരുക. ഇനിയുള്ള ദിവസങ്ങള്‍ എല്ലാവരും ഇന്റര്‍നെറ്റിലാകും.
ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ നല്‍കുന്ന ബിഎസ്എന്‍എല്‍ 339 പ്ലാനിന് തുടക്കമായി. 339 രൂപയുടെ റീച്ചാര്‍ജില്‍ 28 ദിവസത്തേക്കു ഈ സേവനം പ്രയോജനപ്പെടുത്താം. 339 രൂപയുടെ റീച്ചാര്‍ജില്‍ ദിവസവും രണ്ടു ജിബിക്കു പുറമെ ഇന്ത്യയിലെവിടെയും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്കു സൗജന്യമായി വിളിക്കാം. കൂടാതെ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കു ദിവസവും 25 മിനിറ്റ് സൗജന്യ കോള്‍ ചെയ്യാനും സാധിക്കും. ഇതോടെ ഏപ്രിലില്‍ നിലവില്‍ വരുന്ന റിലയന്‍സ് ജിയോയുടെ 301 രൂപയ്ക്കു ദിവസവും ഒരു ജിബി എന്ന ഓഫറിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണു ബിഎസ്എന്‍എല്‍.

നിലവില്‍ വിപണിയില്‍ ഹിറ്റായിരുന്ന 339 രൂപയുടെ പ്ലാന്‍ നവീകരിച്ചാണു ബിഎസ്എന്‍എല്‍ ഈ പ്ലാന്‍ ഇറക്കിയിരിക്കുന്നത്. 339 രൂപയ്ക്കു നേരത്തെ ഇന്ത്യയില്‍ ഏതു നെറ്റ്്വര്‍ക്കിലേക്കും സൗജന്യ വിളിയും ഒരു ജിബി ഡേറ്റയുമായിരുന്നു ഓഫര്‍. ഇതു പരിഷ്‌കരിച്ചു ദിവസം രണ്ടു ജിബി ഡേറ്റ എന്ന സൗജന്യം അനുവദിച്ചു. എന്നാല്‍ ഇതോടൊപ്പമുള്ള പരിധിയില്ലാത്ത സൗജന്യ വിളി ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്കു മാത്രമായി ഒതുക്കി. മറ്റു നെറ്റ്്വര്‍ക്കുകളിലേക്കു 25 മിനിറ്റാണു പുതിയ പ്ലാന്‍ അനുസരിച്ചു സൗജന്യ വിളി ലഭിക്കുക. ഡേറ്റ ഉപയോഗിക്കുന്നവര്‍ക്കു ഏറ്റവും മികച്ച ഓഫര്‍ അനുവദിക്കാനാണ് ഇതിലൂടെ ബിഎസ്എന്‍എല്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
 
Other News in this category

 
 




 
Close Window