Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.78 INR  1 EURO=70.34 INR
ukmalayalampathram.com
Wed 29th Mar 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുസ്ലിംകള്‍ കൂടുതല്‍ ഉള്ള സ്ഥലത്ത് കലാപമുണ്ടാകുമെന്നു പ്രസംഗിച്ച യോഗി ആദിത്യ നാഥിനെ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയാക്കി
reporter
തീവ്രഹിന്ദുത്വവാദം നിഴലിക്കുന്ന പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനുമായ യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി അവസാന നിമിഷം വരെ പരിഗണിച്ചിരുന്ന സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കേശവ് പ്രസാദ് മൗര്യ, ലക്‌നൗ മേയര്‍ ദിനേശ് ശര്‍മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകുമെന്നും സൂചനയുണ്ട്. മുന്‍നിശ്ചയപ്രകാരം പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് നടക്കും. ഗൊരഖ്‌നാഥ് മഠാധിപന്‍ കൂടിയാണ് യോഗി ആദിത്യനാഥ്.

തിരഞ്ഞെടുപ്പു വിജയം മുതല്‍ അവസാന നിമിഷം വരെ തുടര്‍ന്നുവന്ന അനിശ്ചിതത്വങ്ങള്‍ക്കും, ഒരു ദിവസം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ഒടുവിലാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തില്‍ സമവായത്തിലെത്തിയത്. വൈകിട്ടു ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തില്‍ യോഗി ആദിത്യനാഥിനെ ഔദ്യോഗികമായി നിയമസഭാകക്ഷി നേതാവായും തിരഞ്ഞെടുത്തു. കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡുവും മുതിര്‍ന്ന ബിജെപി നേതാവ് ഭൂപേന്ദ്ര യാദവും നിരീക്ഷകരെന്ന നിലയില്‍ യോഗത്തില്‍ പങ്കെടുത്തു. ലോക്‌സഭാംഗമായതിനാല്‍ ചട്ടമനുസരിച്ച് യോഗി ആദിഥ്യനാഥ് എംപി സ്ഥാനം രാജിവച്ച് ആറുമാസത്തിനുള്ളില്‍ ജനവിധി തേടി നിയമസഭാംഗമാകണം.

മുഖ്യമന്ത്രി സ്ഥാനത്തേക്കു പൊതുസ്വീകാര്യനെ കണ്ടെത്താന്‍ വൈകിയത് പാര്‍ട്ടി നേതൃത്വത്തെയും വിഷമവൃത്തത്തിലാക്കിയിരുന്നു. അതേസമയം, കേന്ദ്രമന്ത്രി മനോജ് സിന്‍ഹ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു വെള്ളിയാഴ്ച വരെയുള്ള പൊതുധാരണ. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലിയുടെ വിശ്വസ്തന്‍ സതീഷ് മഹാന എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്കു പറഞ്ഞുകേട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയ്ക്കുവേണ്ടി ഒരുവിഭാഗം നേതാക്കള്‍ വാദിച്ചത് രംഗം കൊഴുപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേശവ് പ്രസാദ് മൗര്യയുമായും യോഗി ആദിത്യനാഥുമായും രാവിലെ ചര്‍ച്ചകള്‍ നടത്തി.
 
Other News in this category

 
 




 
Close Window