Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.11 INR
ukmalayalampathram.com
Tue 19th Sep 2017
 
 
UK Special
  Add your Comment comment
ലണ്ടന്‍ പാലം തകര്‍ന്നു, ഈ കോഡ് എന്താണെന്ന് അറിയാമോ
reporter

ലണ്ടന്‍: ലണ്ടന്‍ പാലം തകര്‍ന്നുവെന്ന രഹസ്യവാചകം കേട്ടാല്‍ എന്തു മനസിലാക്കും. മറ്റൊന്നുമല്ല ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചുവെന്നാണ് അതിന്റെ അര്‍ഥം. രാജ്ഞി മരിച്ചാല്‍ സ്വീകരിക്കേണ്ട എല്ലാ നടപടികളും ഇതിനോടകം തന്നെ സര്‍ക്കാര്‍ തയാറാക്കി വച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിലൊന്നാണ് ലണ്ടന്‍ പാലം തകര്‍ന്നുവെന്ന രഹസ്യവാചകം. പ്രധാനമന്ത്രി അടക്കമുള്ള അറിയിക്കാനാണ് ഈ വാചകം ഉപയോഗിക്കുക. രാജ്ഞി മരിക്കുന്ന ദിവസം മുതല്‍ സംസ്‌കാര ദിവസം വരെയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്ഞിയെ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഡോക്റ്റര്‍മാരുടെ സംഘത്തിലെ മുതിര്‍ന്ന ഡോക്റ്ററും ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റുമായ പ്രൊഫസര്‍ ഹു തോമസ് മരണം സ്ഥിരീകരിക്കുന്നതോടെ നടപടികള്‍ ആരംഭിക്കുകയായി. തുടര്‍ന്ന് രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ ക്രിസ്റ്റഫര്‍ ഗില്‍ഡ് വിവരം എല്ലാവരേയും അറിയിക്കും. 

ഫോറിന്‍ ഓഫിസിലെ ഗ്ലോബല്‍ റെസ്‌പോണ്‍സ് സെന്ററില്‍ നിന്ന് പതിനഞ്ച് സര്‍ക്കാരുകളെ വിവരം അറിയിക്കും. ഇതുകൂടാതെ 36 കോമണ്‍വെല്‍ത്ത് രാജ്യങ്ങളെയും ഈ വിവരം ധരിപ്പിക്കും. ഇതിന് ശേഷമാകും അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്ക് വിവരം കൈമാറുക. ബക്കിങ്ഹാം കൊട്ടാരത്തില്‍ കറുത്ത ബോഡില്‍ നോട്ടീസ് സ്ഥാപിക്കും. വെബ്‌സൈറ്റിലും ഇതേ അറിയിപ്പ് നല്‍കും. റേഡിയോകളിലും വിവരം അറിയിക്കും. തുടര്‍ന്ന് അനുശോചന ഗാനം ആലപിക്കും. പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കും. വിമാനങ്ങളില്‍ പൈലറ്റുകള്‍ യാത്രക്കാരെ വിവരം അറിയിക്കും. ആളുകളോട് എത്രയും വേഗം ജോലി സ്ഥലത്തു നിന്ന് വീടുകളിലേക്ക് പോകാന്‍ നിര്‍ദേശിക്കും. 

രാജ്ഞി വിദേശത്ത് വച്ചാണ് മരിക്കുന്നതെങ്കില്‍ ബിഎഇ 146 പോര്‍ വിമാനങ്ങളുടെ അകമ്പടിയോടെ മൃതദേഹം നാട്ടിലെത്തിക്കും. സ്‌കോട്ട്‌ലന്‍ഡില്‍ വച്ചാണ് മരണമെങ്കില്‍ ഹോലിറൂഡ് ഹൗസില്‍ മൃതദേഹം വയ്ക്കും. തുടര്‍ന്ന് ട്രെയ്ന്‍ മാര്‍ഗം ലണ്ടനില്‍ എത്തിക്കും. രാജ്യത്ത് പത്തുദിവസത്തേക്ക് ദുഖാചരണം ആയിരിക്കും. പത്താം ദിവസമായിരിക്കും സംസ്‌കാര ചടങ്ങുകള്‍. വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാലു ദിവസം ഇത് ഉണ്ടാകും. 5 ലക്ഷം പേര്‍ മൃതദേഹം കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷ. സംസ്‌കാര ചടങ്ങില്‍ രണ്ടായിരം പേര്‍ പങ്കെടുക്കും. റോഡ് മാര്‍ഗം വിന്‍സര്‍ കാസിലിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇവിടെയാകും സംസ്‌കാരം. 41 ഗണ്‍ സെല്യൂറ്റ് നല്‍കും. 1960 മുതല്‍ ഓരോ സമയങ്ങളിലായി ഇക്കാര്യം ആസൂത്രണം ചെയ്തുവരികയാണ്.

 
Other News in this category

 
 




 
Close Window