Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.66 INR  1 EURO=76.45 INR
ukmalayalampathram.com
Wed 18th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാവങ്ങള്‍ക്കു ചികിത്സയ്ക്കുള്ള കാരുണ്യ പദ്ധതിയിലെ അഴിമതി: ഉമ്മന്‍ചാണ്ടിയും കെ.എം. മാണിയും കുറ്റക്കാരല്ലെന്ന് വിജിലന്‍സ്
reporter
കാരൂണ്യ ലോട്ടറി ചികിത്സ പദ്ധതിയിലെ ക്രമക്കേടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ ധനകാര്യമന്ത്രി കെ.എം മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. പദ്ധതി ഇടപാടുകളില്‍ മാണിയും ഉമ്മന്‍ചാണ്ടിയും അഴിമതി നടത്തിയെന്ന ആരോപണം കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്.

പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, ധനമന്ത്രി കെ.എം മാണിയ്ക്കും, അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രാഹം എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഒന്ന് അന്വേഷണം നടത്തിയത്. എന്നാല്‍ പദ്ധതി നടത്തിപ്പില്‍ 5000 രൂപയ്ക്ക് താഴെ ധനസഹായം നല്‍കിയതില്‍ ഇടനിലക്കാര്‍ ഇടപെട്ട് ചൂഷണം നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window