Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.98 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആശ്രമത്തിലെ സ്ത്രീയുടെ മൃതദേഹം മീനച്ചിലാറിന്റെ തീരത്ത് : സിന്ധുവിന്റെ മരണ കാരണം കണ്ടെത്താന്‍ പുനരന്വേഷണം
reporter
ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആശ്രമ അന്തേവാസിയുടെ മരണത്തില്‍ ഏഴു വര്‍ഷത്തിനു ശേഷം ഡിജിപി പുനരന്വേഷണത്തിന് ഉത്തരവിട്ടു. റാന്നി സ്വദേശിനിയായ പിഎസ് സിന്ധു കോട്ടയം ചൂട്ടുവേലി ശുഭാനന്ദ ആശ്രമത്തിലെ അന്തേവാസിയായിരുന്നു. 2010 മെയ് ഒന്നിന് മീനച്ചിലാറ്റിന്റെ കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് പോലീസും ക്രൈം ബ്രാഞ്ചും പറഞ്ഞ കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുനരന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. ആദ്യം നടന്ന അന്വേഷണങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി കൊലപാതകമാണെന്ന് ആരോപിച്ച് സിന്ധുവിന്റെ കുടുംബം കോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും തുറക്കുന്നത്.

കേസ് വീണ്ടും അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐജി ശ്രീജിത്തിനെ ഡിജിപി ചുമതലപ്പെടുത്തിയിരുന്നു. നേരത്തേ കേസന്വേഷിച്ച ക്രൈം ബ്രാഞ്ചും പോലീസും വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. മൃതദേഹ പരിശോധനയിലും കൃത്രിമം നടത്തിയതായി കണ്ടെത്തി.
 
Other News in this category

 
 




 
Close Window