Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.09 INR  1 EURO=70.12 INR
ukmalayalampathram.com
Mon 01st May 2017
 
 
സിനിമ
  Add your Comment comment
കമല്‍ഹാസന്റെ സഹോദരന്‍ അന്തരിച്ചു : മരണം ഇന്നലെ രാത്രി ലണ്ടനില്‍ വസതിയില്‍
reporter
തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്റെ സഹോദരനും സിനിമ നിര്‍മ്മാതാവുമായ ചന്ദ്രഹാസന്‍ അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നടിയും ടെലിവിഷന്‍ അവതാരികയുമായ അനുഹാസന്‍ മകളാണ്. ലണ്ടനിലെ ഇവരുടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മാസങ്ങള്‍ക്ക് മുന്‍പ് ഗീതാമണി അന്തരിച്ചിരുന്നു.

രാജ്കമല്‍ ഫിലിംസിന്റെ ചുമതല വഹിച്ചിരുന്നതും അദ്ദേഹം തന്നെയാണ്. ഈ ബാനറില്‍ കമല്‍ഹസന്റെ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. നടനും സംവിധായകനുമായ ചാരുഹാസന്‍ മറ്റൊരു സംവിധായകനാണ്. ഉത്തമവില്ലന്‍, തൂങ്കാവനം, വിശ്വരൂപം എന്നീചിത്രങ്ങളാണ് ഇവരുടേതായി അവസാനം പുറത്തിറങ്ങിയത്.
 
Other News in this category

 
 




 
Close Window