Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.11 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
സിനിമ
  Add your Comment comment
ഐശ്വര്യ റായിയുടെ അച്ഛന്‍ അന്തരിച്ചു
reporter
ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു. ഇന്ന് ഉച്ചയോടെ മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചമുമ്പാണ് അദ്ദേഹത്തെ അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലും തുടര്‍ന്ന് വെന്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജനുവരി മുതല്‍ ആരോഗ്യനില മോശമായിരുന്ന കൃഷ്ണരാജ് റായിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്ക് മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ദുബായ് യാത്രയും മറ്റ് പരിപാടികളും റദ്ദാക്കി രണ്ടാഴ്ചയായി ആശുപത്രിയില്‍ അച്ഛനൊപ്പമായിരുന്നു ഐശ്വര്യ.


ന്യൂയോര്‍ക്കിലായിരുന്ന അഭിഷേക് ബച്ചനും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഐശ്വര്യയുടെ അമ്മ വൃന്ദ, സഹോദരന്‍ ആദിത്യ എന്നിവരും മരണസമയം സമീപമുണ്ടായിരുന്നു.
 
Other News in this category

 
 




 
Close Window