Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.74 INR  1 EURO=75.00 INR
ukmalayalampathram.com
Mon 24th Jul 2017
 
 
UK Special
  Add your Comment comment
NHS കടുത്ത പ്രതിസന്ധിയിലേക്ക്, ഇയു രാജ്യക്കാര്‍ ജോലി രാജിവയ്ക്കുന്നു, പ്രതീക്ഷയോടെ മലയാളികള്‍
reporter

ലണ്ടന്‍: ബ്രക്‌സിറ്റ് നടപടികളുമായി ബ്രിട്ടന്‍ മുന്നോട്ട് പോകാന്‍ ആരംഭിച്ചതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ എന്‍എച്ച്എസിലെ ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങാന്‍ ആരംഭിച്ചു. നഴ്‌സുമാരാണ് പ്രധാനമായും നാടുവിടുന്നത്. ഇതോടെ എന്‍എച്ച്എസ് വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇപ്പോള്‍ തന്നെ മതിയായ ജീവനക്കാര്‍ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് പുതിയ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ വര്‍ഷം മാത്രം 2700 ഇയു രാജ്യക്കാരാണ് രാജിക്കത്ത് നല്‍കിയത്. 2014 ല്‍ ഇത് 1600 ആയിരുന്നു. ഓരോ വര്‍ഷവും 68 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഹിതപരിശോധന നടന്ന ശേഷം റോയല്‍ കോളെജ് ഒഫ് നഴ്‌സിങ്ങില്‍ ഇയുവില്‍ നിന്നുള്ള പൗരന്മാരുടെ എണ്ണത്തില്‍ 92 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂണില്‍ ഹിതപരിശോധന ഫലം വരുമ്പോള്‍ 1261 ഇയു നഴ്‌സുമാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് 96 ആയി കുറഞ്ഞു. 

ഇപ്പോള്‍ തന്നെ എന്‍എച്ച്എസില്‍ 24,000 നഴ്‌സുമാരുടെ ഒഴിവാണ് നികത്താതെ കിടക്കുന്നത്. അതേസമയം, മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഇത് സുവര്‍ണാവസരമാണ്. ബ്രക്‌സിറ്റ് പൂര്‍ത്തിയാകുന്നതോടെ മലയാളി നഴ്‌സുമാര്‍ക്കായിരിക്കും ഈ അവസരം ലഭിക്കുക. ഈ ഒഴിവുകളിലേക്ക് ഉടനൊന്നും യുകെ പൗരന്മാരെ ലഭിക്കാന്‍ ഇടയില്ല. അതിനാല്‍ തന്നെ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ തേടി ഈ അവസരം എത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാലും അധികകാലത്തേക്ക് ഇതു പ്രതീക്ഷിക്കേണ്ടതില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window