Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.32 INR
ukmalayalampathram.com
Tue 17th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കോണ്‍ഗ്രസ് പണ്ട് ആനപ്പുറത്തിരുന്നതിന്റെ പാട് നോക്കേണ്ടെന്ന് വിഎസ്
REPORTER

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന മലപ്പുറത്ത് മത്സര ചര്‍ച്ചകള്‍ കടുക്കവെ കോണ്‍ഗ്രസിനും മുസ്ലിംലീഗിനുമെതിരെ കടുത്ത വിമര്‍ശനങ്ങളുമായി വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് വി.എസ് ആരോപിച്ചു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുമെന്നാണ് വിഎസ് പറഞ്ഞത്. നാല് വോട്ടിനും രണ്ട് സീറ്റിനുംവേണ്ടി ഏതു ജനവിരുദ്ധ പാര്‍ട്ടിയുമായും കോണ്‍ഗ്രസ് കൂട്ടുകൂടും. പണ്ട് ആനപ്പുറുത്തിരുന്നതിന്റെ പാട് കോണ്‍ഗ്രസുകാര്‍ തപ്പിനോക്കേണ്ട. കോണ്‍ഗ്രസിന്റെ പ്രതാപകാലം തിരിച്ചുവരാന്‍ കഴിയാത്തവിധം തകര്‍ന്നുകഴിഞ്ഞു.

പഴയ കോലീബി സഖ്യം മലപ്പുറത്ത് പൊടിതട്ടിയെടുക്കാനുളള ശ്രമമാണെന്നും വിഎസ് പറഞ്ഞു.

ആര്‍എസ്എസിന്റെ വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ കൂടെ ചേര്‍ന്നാല്‍ ബിജെപിയെ നേരിടാമെന്നത് തെറ്റിദ്ധാരണയാണ്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം അതിന്റെ തെളിവാണെന്നും കോടിയേരി വ്യക്തമാക്കി.

സിപിഐഎമ്മും മുസ്ലിം ലീഗും ഒത്തുകളിക്കുകയാണെന്ന ആരോപണത്തിന് അടിവരയിട്ടുകൊണ്ടാണ് സമൂഹമാധ്യമത്തില്‍ സുരേന്ദ്രന്‍ വിശദമായൊരു കുറിപ്പ് പോസ്റ്റ് ചെയ്തത്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലീഗിനും സിപിഐഎമ്മിനും ഭിന്നാഭിപ്രായമുള്ള ഏത് വിഷയമാണുള്ളതെന്ന ചോദ്യമാണ് ഈ കുറിപ്പിലൂടെ അദ്ദേഹം ഉയര്‍ത്തിയത്. തലാഖ് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഒരേ അഭിപ്രായമാണ് ലീഗിനും സിപിഎമ്മിനും ഉള്ളത്. ഐസ്‌ക്രീം പാര്‍ലര്‍ കേസും മാറാടു കേസും അബ്ദുല്‍ വഹാബിന്റെ തെരഞ്ഞെടുപ്പു കേസും ഭൂമി കയ്യേററ കേസുമുള്‍പ്പെടെ മുസ്ലീം ലീഗ് പ്രതിക്കൂട്ടിലായ സംഭവങ്ങളിലെല്ലാം അവരുടെ രക്ഷയ്‌ക്കെത്തിയത് സിപിഐഎമ്മാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

 
Other News in this category

 
 




 
Close Window