Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.74 INR  1 EURO=75.00 INR
ukmalayalampathram.com
Mon 24th Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
'ദമയന്തി'ക്ക് ലേലത്തില്‍ ലഭിച്ചത് 11.09 കോടി
reporter

ന്യൂയോര്‍ക്ക്: വിഖ്യാത ഇന്ത്യന്‍ ചിത്രകാരന്‍ രാജാ രവിവര്‍മയുടെ ചിത്രം 'ദമയന്തി'ക്ക് ലേലത്തില്‍ ലഭിച്ചത് 11.09 കോടി രൂപ. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ സോത്തിബൈസ് മോഡേണ്‍ ആന്‍ഡ് കണ്ടംപററി സൗത്ത് ഏഷ്യന്‍ ആര്‍ട്സിലാണ് നിശ്ചയിച്ച വിലയിലും രണ്ടിരട്ടി തുകക്ക് ചിത്രത്തിന്റെ ലേലം നടന്നത്.

ചിത്രത്തിന് നേരത്തെ 4.58 കോടി രൂപയായിരുന്നു ലേലതുകയായി നിശ്ചയിച്ചിരുന്നത്. അന്താരാഷ്ട്ര തലത്തില്‍ ലേലത്തിനുവയ്ക്കുന്ന രവിവര്‍മയുടെ അപൂര്‍വ ചിത്രങ്ങളിലൊന്നാണിത്. സ്വര്‍ണനിറത്തില്‍ കസവുള്ള വെളുത്ത സാരിയുടുത്ത് ആകാശത്തെ ചാന്ദ്രവെളിച്ചത്തിലേക്ക് കണ്ണുനട്ട് ഇരിക്കുന്ന ദമയന്തിയും, മയില്‍പീലി വീശി കൈയില്‍ പിടിച്ചുനില്‍ക്കുന്ന തോഴിയുമാണ് ചിത്രത്തിലുള്ളത്.

ഇന്ത്യന്‍ പൗരാണികതയും യൂറോപ്യന്‍ റിയലിസവും സംയോജിപ്പിച്ചാണ് രവിവര്‍മ ഈ ചിത്രം ചമച്ചത്. 1900കളില്‍ പുറത്തിറങ്ങിയ ദ ഫീസ്റ്റ് ഓഫ് റോസസ്, ലിനാ മൊറാട്ട എന്നീ യൂറോപ്യന്‍ നാടകങ്ങള്‍ പുനരവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ രവിവര്‍മ ചെയ്തത്.

1979ല്‍ രാജാ രവിവര്‍മയെ ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ സ്വത്തായി പ്രഖ്യാപിച്ച് ആദരിച്ചിരുന്നു. മഹാഭാരതവും രാമായണവും ആധാരമാക്കി അദ്ദേഹം വരച്ച സരസ്വതി, വരുണയെ കീഴടക്കുന്ന ശ്രീരാമ, ശാന്തനുവും സത്യവതിയും, സിംഹകയും സൈരാന്ധ്രിയും പ്രശസ്തമാണ്.


 

 
Other News in this category

 
 




 
Close Window