Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.87 INR  1 EURO=0 INR
ukmalayalampathram.com
Tue 26th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കുണ്ടറയില്‍ ആത്മഹത്യ ചെയ്ത 10 വയസ്സുകാരിയെ പീഡിപ്പിച്ചിരുന്നത് സ്വന്തം മുത്തച്ഛന്‍: മുത്തശ്ശിയുടെ മൊഴിയില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
reporter

കുണ്ടറയില്‍ പീഡനത്തിന് ഇരയായ പത്തുവയസ്സുകാരി മരിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സ്വന്തം മുത്തച്ഛനാണെന്നു വ്യക്തമായി. മുത്തശ്ശിയുടെ മൊഴിയാണ് സംഭവത്തില്‍ നിര്‍ണായകമായത്. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തി. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതിയായ വിക്ടര്‍. ഇയാള്‍ ഇപ്പോള്‍ ഒരു ലോഡ്ജിന്റെ മാനേജരാണ്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതുവരെ അന്വേഷണസംഘത്തോടു സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മയും മൂത്തസഹോദരിയും ഇപ്പോള്‍ അനുകൂലമായാണ് പെരുമാറുന്നത്. ഇതോടെയാണ് കാര്യങ്ങള്‍ മറനീക്കി പുറത്തുവന്നത്. ഒരു മകള്‍ നഷ്ടപ്പെട്ടു, ഇനിയുള്ള മകളെക്കൂടി നഷ്ടപ്പെടാന്‍ ഇടയാക്കരുതെന്നതും സഹകരിക്കണമെന്നുമുള്ള അന്വേഷണ സംഘത്തിന്റെ കൗണ്‍സിലിങ്ങാണ് ബന്ധുക്കളുടെ മനംമാറ്റത്തിനു കാരണം. ആത്മഹത്യ ചെയ്യുമെന്നു മരണത്തിനു മൂന്നു നാലു ദിവസം മുന്‍പു പെണ്‍കുട്ടി പറഞ്ഞിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആത്മഹത്യ ചെയ്ത ദിവസം രാവിലെ മുതല്‍ പെണ്‍കുട്ടി വിഷാദത്തിലായിരുന്നു. മരിക്കുന്നതിനു മൂന്നു ദിവസം മുന്‍പു വരെയുള്ള സമയത്തിനിടെ പെണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നുവെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

 
Other News in this category

 
 




 
Close Window