Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.87 INR  1 EURO=0 INR
ukmalayalampathram.com
Tue 26th Sep 2017
 
 
UK Special
  Add your Comment comment
മാഞ്ചസ്റ്റര്‍ ദുരന്തം: സംസ്‌കാരം യുകെയില്‍ നടക്കും. മാതാപിതാക്കള്‍ യുകെയിലെത്തും
reporter

ലണ്ടന്‍: മകളെ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ ബലികഴിച്ച കൂടല്ലൂര്‍ സ്വദേശി പോള്‍ ജോണിന്റെ (42) സംസ്‌കാരം യുകെയില്‍ തന്നെ നടത്താന്‍ തീരുമാനമായി. അവയവങ്ങള്‍ ദാനം ചെയ്ത ശേഷമാകും ചടങ്ങുകളുടെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാവുക. പോളിന്റെ കുടുംബം ബംഗളൂരുവിലാണ് താമസിക്കുന്നത്. ഇവര്‍ അധികം വൈകാതെ യുകെയിലെത്തും. കൂടാതെ മറ്റു സഹോദരങ്ങളും എത്തും. നാലു സഹോദരങ്ങളും ഒരു സഹോദരിയുമാണ് പോളിനുള്ളത്. ഇതില്‍ ഒരാള്‍ ഓസ്‌ട്രേലിയയിലും ഒരാള്‍ സിംഗപ്പൂരിലും മറ്റൊരാള്‍ ബംഗളൂരുവിലുമാണ്. ഒരു സഹോദരന്‍ ലണ്ടനിലുമുണ്ട്. ഇതുകൂടാതെ ഭാര്യയുടെ സഹോദരന്‍ കെംബ്രിഡ്ജിലും താമസിക്കുന്നു. 

ആശുപത്രിയിലെ കാര്യങ്ങള്‍ക്കും മൃതദേഹം ഏറ്റുവാങ്ങുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ക്കുമായ് ഫാ സജി മലയിലിന്റെ നേതൃത്വത്തിലുള്ള മലയാളികളുടെ സംഘവും ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ മലയാളി സംഘടന നേതാക്കളും മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തിലെ പ്രധാന അംഗങ്ങളെല്ലാവരും കുടുംബത്തിന് സഹായമായി നിലകൊള്ളുന്നുണ്ട്. പോളിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് പോളിന്റെ ഭാര്യ മിനിയും മക്കളും.

അപകടത്തില്‍ പോളിന്റെ മകള്‍ അഞ്ചോലോക്കും പരിക്കേറ്റിരുന്നു. വിഥിന്‍ഷോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച മകളുടെ പരിക്ക് സാരമുള്ളതല്ല. അപകടം ഉണ്ടായ ഉടനെ എയര്‍ ആംബുലന്‍സില്‍ ആണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെ മാഞ്ചസ്റ്റര്‍ വിഥിന്‍ഷായിലെ സെന്റ് ജോണ്‍ സ്‌കൂളിനു സമീപമാണ് അപകടം നടന്നത്. ക്വയര്‍ പ്രാക്റ്റിസ് കഴിഞ്ഞു മകളെ കൂട്ടിക്കൊണ്ട് വരും വഴി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഹോളിഹെഡ്ജ് റോഡിലെ വുഡ്ഹൗസ് ലൈനില്‍ ആണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന പോളിനെയും അഞ്ചോലോയെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ എയര്‍ ആംബുലന്‍സില്‍ ആണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ സ്‌കൈ ഷെഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പോള്‍ . വിഥിന്‍ഷാ ഹോസ്പിറ്റലിലെ എന്‍ഡോസ്‌കോപ്പി വിഭാഗം നഴ്സാണ് ഭാര്യ മിനി. രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്.

 
Other News in this category

 
 




 
Close Window