Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.74 INR  1 EURO=75.00 INR
ukmalayalampathram.com
Mon 24th Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ജിയോയെ 'വെട്ടാന്‍' ഐഡിയയും വോഡഫോണും ഇനി ഒന്ന്
REPORTER

മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും തമ്മില്‍ ലയിച്ചു. ഇതു സംബന്ധിച്ച് ഔദ്യോഗിക കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇരു കമ്പനികളും ലയിക്കുന്നതോടെ വോഡഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. മൂന്നു വീതം ഡയറക്ടര്‍മാരെ പുതിയ ബോര്‍ഡിലേക്ക് ഇരുകമ്പനികളും നോമിനേറ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കും.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 'റിലയന്‍സ് ജിയോ' വമ്പന്‍ സൗജന്യ ഓഫറുകളുമായി കഴിഞ്ഞ സെപ്റ്റംബറില്‍ രംഗത്തെത്തിയതോടെയാണ് ലയിക്കാനുള്ള തീരുമാനത്തില്‍ ഐഡിയയും വോഡഫോണുമെത്തിയത്. ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണു രൂപംകൊണ്ടത്. ഇപ്പോഴത്തെ കണക്കനുസരിച്ച് വോഡഫോണ്‍–ഐഡിയ സംയുക്ത കമ്പനി 39 കോടി വരിക്കാരുമായി ഒന്നാം സ്ഥാനത്തെത്തും. നിലവിലെ ഒന്നാം സ്ഥാനക്കാരായ എയര്‍ടെലിന് 26.5 കോടി വരിക്കാരാണുള്ളത് (വിപണി വിഹിതം 32.84%). വോഡഫോണിന് 20.3 കോടിയും ഐഡിയയ്ക്ക് 18.8 കോടിയുമാണു വരിക്കാര്‍. രണ്ടും ചേരുമ്പോള്‍ വിപണിവിഹിതം 48.8% ആകും.

വരുമാനത്തിന്റെ കാര്യത്തില്‍ എയര്‍ടെലിന് 33% വിപണിവിഹിതമാണുള്ളത്. വോഡ–ഐഡിയ സംയുക്ത കമ്പനിക്ക് 43% വിഹിതമുണ്ടാകും. അടുത്ത വര്‍ഷത്തോടെ മൊത്തം ടെലികോം വരുമാനത്തിന്റെ 13% റിലയന്‍സ് ജിയോയ്ക്കു ലഭിക്കുമെന്നാണു കണക്കുകള്‍. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ബിഎസ്എന്‍എല്‍ എന്നിവയുടെയൊക്കെ വരുമാനം കുറയാന്‍ ജിയോയുടെ വരവ് ഇടയാക്കി. നിരക്കു കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. നിലവില്‍ ഏഴരക്കോടി വരിക്കാരുള്ള ജിയോ മാര്‍ച്ച് അവസാനത്തോടെ 10 കോടി വരിക്കാരെ ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

 
Other News in this category

 
 




 
Close Window