Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ആത്മഹത്യ ചെയ്തതല്ല മുത്തച്ഛന്‍ കൊന്നതു തന്നെ; കുണ്ടറയില്‍ മരിച്ച കുട്ടിയുടെ പിതാവ്
REPORTER

കൊല്ലം: കുണ്ടറയില്‍ മുത്തച്ഛന്റെ പീഡനത്തിന് ഇരയായി മരിച്ച പത്തു വയസ്സുകാരിയുടെ മരണം കൊലപാതകമാണെന്ന് പിതാവ്. തന്റെ മകളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ആത്മഹത്യ കുറിപ്പ് എഴുതിപ്പിച്ചതാണെന്നും കുട്ടിക്ക് പഴയ ലിപി അറിയില്ലെന്നും പിതാവ് പറഞ്ഞു. നുണ പരിശോധന ഭയന്നാണ് അയാള്‍ ഇപ്പോള്‍ കുറ്റം സമ്മതിച്ചതെന്നും പരിശോധനയ്ക്ക് വിധേയനാക്കിയാല്‍ കൂടുതല്‍ ആളുകളുടെ പങ്കു മനസ്സിലാകുമെന്നും പറഞ്ഞു.

കുട്ടി മരിച്ച ദിവസം മുത്തച്ഛന്‍ വിക്ടര്‍ തന്നെ വീട്ടിലേയ്ക്ക് വിളിപ്പിച്ചിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. കുട്ടിയെ താന്‍ ഉപദ്രവിച്ചെന്ന് ആരോപിച്ച സമയത്ത് കുഞ്ഞിനെ കൗണ്‍സിലിങിന് വിധേയമാക്കിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും പിതാവ് ആവര്‍ത്തിച്ചു.

മരിച്ച കുഞ്ഞിന്റെ അമ്മയുടെ അച്ഛനാണ് വിക്ടര്‍. അമ്മൂമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. പേരക്കുട്ടികളോടുള്ള പെരുമാറ്റത്തെക്കുറിച്ച് അമ്മൂമ്മ നല്‍കിയ സൂചനകളാണ് വഴി തിരിവായത്. ജനുവരി 15ന് വീട്ടിലെ ജനലില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു കുഞ്ഞിന്റെ ശരീരം. കാലുകള്‍ നിലത്തു മുട്ടി നിന്നതും കൊലപാതക സൂചന നല്‍കുന്നു.

 
Other News in this category

 
 




 
Close Window