Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആത്മഹത്യ ചെയ്ത ജിഷ്ണു പഠിച്ച കോളെജിന്റെ ചെയര്‍മാന്‍ അറസ്റ്റില്‍
reporter
എന്‍ജിനിയറിങ് വിദ്യാര്‍ ജിഷ്ണു ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഏറെ ആരോപണങ്ങള്‍ ഉണ്ടായ നെഹ്‌റു ഗ്രൂപ്പിന്റെ ചെയര്‍മാനെ ഗത്യന്തരമില്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നു. നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളജിലെ വിദ്യാര്‍ഥി സഹീറിനെ മര്‍ദിച്ച കേസിലാണ് നടപടി. കൃഷ്ണദാസിനൊപ്പം കേസില്‍ പ്രതികളായ മറ്റു മൂന്നുപേരും അറസ്റ്റിലായി. പിആര്‍ഒ വല്‍സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍, ലീഗല്‍ അഡ്വൈസര്‍ സുചിത്ര എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. പി. കൃഷ്ണദാസിനെ അറസ്റ്റുചെയ്തതില്‍ പൊലീസിനു ഹൈക്കോടതിയുടെ വിമര്‍ശനം. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കരുതെന്നു പറഞ്ഞ കോടതി പരാതിക്കാരനില്ലാത്ത ആരോപണങ്ങളാണു പൊലീസിനുള്ളതെന്നും അറസ്റ്റ് ദുരുദ്ദേശ്യപരമെന്നു സംശയിക്കണമെന്നും വ്യക്തമാക്കി. തെറ്റായ പ്രോസിക്യൂഷന്‍ നടപടികളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെങ്കില്‍ നടപടിയുണ്ടാകും. കോടതിയെ വിഡ്ഢിയാക്കുന്ന പൊലീസുകാരെ എന്തു ചെയ്യണമെന്നു കോടതിക്ക് അറിയാമെന്നും ജഡ്ജി വ്യക്തമാക്കി. അതേസമയം, പി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു നാളത്തേക്കു മാറ്റി.

നെഹ്‌റൂ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അടക്കം അഞ്ചുപേരെ പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് വാണിയംകുളം പി.കെ. ദാസ് മെമ്മോറിയല്‍ ആശുപത്രിയില്‍നിന്നാണു കൃഷ്ണദാസിനെ പിടികൂടിയത്. ലക്കിടി കോളജ് പിആര്‍ഒ വത്സലകുമാര്‍, നിയമോപദേശക സുചിത്ര, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സുകുമാരന്‍, കായികാധ്യാപകന്‍ ഗോവിന്ദന്‍ കുട്ടി എന്നിവരെയാണു തൃശൂര്‍ റൂറല്‍ എസ്പി വിജയകുമാറിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. ജിഷ്ണു കേസിനു സമാനമായ മര്‍ദനമാണ് ഈ കേസിലുമുണ്ടായത്. കോളജിലെ അനധികൃത പണപ്പിരിവിനെതിരെ പരാതി നല്‍കിയതിനു കോളജിലെ ഇടിമുറിയിലെത്തിച്ചു മര്‍ദിച്ചു. കൃഷ്ണദാസാണു മര്‍ദനത്തിനു നേതൃത്വം നല്‍കിയതെന്നും പൊലീസ് അറിയിച്ചു.
 
Other News in this category

 
 




 
Close Window