Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
യോഗി ആദിത്യ നാഥ് പണി തുടങ്ങി
reporter
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പതിനഞ്ച് ദിവസത്തിനകം സ്വത്ത് വിവരം കൈമാറണമെന്നാണ് നിര്‍ദ്ദേശം. മന്ത്രിമാര്‍ സ്വത്ത് വിവരം പ്രഖ്യാപിക്കണമെന്ന് യോഗി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കും സമാനമായ നിര്‍ദ്ദേശം നല്‍കിയത്. യു.പി സെക്രട്ടറിയേറ്റായ ലോക് ഭവനില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉദ്യോഗസ്ഥര്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി മുന്നോട്ടു വച്ചത്.

ഉദ്യോഗസ്ഥരുമായി സാധാരണ കൂടിക്കാഴ്ചയാണ് നടന്നതെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ബി.ജെ.പിയുടെ പ്രകടന പത്രിക നടപ്പിലാക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രമിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മൗര്യയും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 65ഓളം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. എല്ലാ ഉദ്യോഗസ്ഥര്‍ക്കും ബി.ജെ.പിയുടെ പ്രകടന പത്രിക കൈമാറുകയും അവരുടെ വകുപ്പില്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അഴിമതി തുടച്ചു നീക്കുക എന്നതാണ് ബി.ജെ.പിയുടെ മുഖ്യ അജണ്ടയെന്ന് ക്യാബിനറ്റ് മന്ത്രി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് മന്ത്രിമാര്‍ സ്വത്ത് വിവരം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window