Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.6 INR  1 EURO=69.77 INR
ukmalayalampathram.com
Wed 29th Mar 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ബീഫ് വിളമ്പിയ ഹോട്ടല്‍ പൂട്ടിച്ചു: ഹോട്ടലിന്റെ ഉടമയ്‌ക്കെതിരേ കേസ്
reporter
ജയ്പുരിലെ ഹായത്ത് റബ്ബാനി മുന്‍സിപ്പാലിറ്റി ഹോട്ടലാണ് അടച്ചു പൂട്ടിയത്. ബീഫ് വിളമ്പിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹോട്ടല്‍ പൂട്ടിച്ചത്. ഹോട്ടലുടമ നയീം റബ്ബാനിയെ പൊലീസ് സംഭവവുമായി ബന്ധപെട്ട് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസ് ഹോട്ടലുടമയ്ക്കും പരാതിക്കാരനുമെതിരെ ഐപിസി സെഷന്‍ 295എ ( മതവികാരം വ്രണപെടുത്താനുള്ള മനപൂര്‍വ്വമായുള്ള ശ്രമം) വകുപ്പ് ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഗോരക്ഷാ നേതാവ് കമാല്‍ ദീദിയുടെ പരാതിയിലാണ് പൊലീസ് നടപടി. എന്നാല്‍ അന്വേഷണത്തില്‍ ബീഫ് പാചകം ചെയ്യുന്നു എന്ന പരാതി തെറ്റാണെന്ന് പൊലീസ് കണ്ടെത്തി. വ്യാജ പരാതി നല്‍കിയതിന് ഗോരക്ഷാ ദള്‍ നേതാവിനെതിരെയും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഹോട്ടലില്‍ ബീഫ് പാകം ചെയ്തു വില്‍ക്കുകയും മാംസാവശിഷ്ടങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്യുന്നുവെന്ന ആരോപണം ഹോട്ടലിന് നേരെ പ്രാദേശവാസികള്‍ ഉയര്‍ത്തിയിരുന്നു. ഹോട്ടലുടമ നടത്തിപ്പുമായി ബന്ധപെട്ട രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് മുന്‍സിപ്പാലിറ്റി ഹോട്ടല്‍ അടച്ചിടാന്‍ ഉത്തരവിട്ടത്.
ഹോട്ടലില്‍ ബീഫ് വിളമ്പി എന്ന ആരോപണം തെറ്റാണ്. പൊതു സ്ഥലങ്ങളില്‍ അലക്ഷ്യമായി ഹോട്ടലിലെ മാംസാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതില്‍ പ്രദേശവാസികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഈ മാംസാവശിഷ്ടങ്ങള്‍ പശുക്കള്‍ ഭക്ഷിക്കുന്നതും ആളുകളെ അസ്വസ്ഥമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടമയ്‌ക്കെതിരെ കേസെടുത്തത്.
 
Other News in this category

 
 




 
Close Window