Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.35 INR
ukmalayalampathram.com
Mon 16th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വാഹനപരിശോധനയ്ക്കിടെ പോലീസ് യാത്രക്കാരനെ എറിഞ്ഞുവീഴ്ത്തി
REPORTER

വള്ളികുന്നം(ആലപ്പുഴ): വാഹനപരിശോധനയ്ക്കിടെ പോലീസ് ലാത്തിയെറിഞ്ഞ് വീഴ്ത്തിയതിനെത്തുടര്‍ന്ന് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇലിപ്പക്കുളം നാമ്പുകുളങ്ങര കൊപ്പാറപടീറ്റതില്‍ നിസാം (22) നാണ് പരിക്കേറ്റത്. ഒന്നര മണിക്കൂറോളം അബോധാവസ്ഥയിലായിരുന്ന നിസാമിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ വള്ളികുന്നം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വി. കണ്ണനെ സസ്‌പെന്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചൂനാട് ജങ്ഷന് പടിഞ്ഞാറുഭാഗത്തുള്ള പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം.

മീന്‍ വ്യാപാരിയായ ഇദ്ദേഹം ഓച്ചിറയില്‍നിന്ന് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. വാഹനപരിശോധന നടത്തുകയായിരുന്ന പോലീസിനെ കണ്ട് വാഹനം തിരിച്ച് പോകാന്‍ ശ്രമിക്കുന്നതിനിടെ ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തുകയായിരുന്നു. തലയടിച്ച് നിസാം റോഡില്‍വീണു. അബോധാവസ്ഥയിലായ നിസാമിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. നിസാം ഹെല്‍മെറ്റ് ധരിച്ചിട്ടില്ലായിരുന്നു.

ഒന്നരമണിക്കൂറിന് ശേഷമാണ് നിസാമിന് ബോധം തിരിച്ചുകിട്ടിയത്. പരുക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് നിസാമിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാമിനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയതല്ലെന്നും ലാത്തിവീശുകമാത്രമാണുണ്ടായതെന്നും പോലീസ് പറഞ്ഞു.

ആലപ്പുഴ ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖാണ് സിവില്‍പോലീസ് ഓഫീസറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. കെ.ആര്‍. ശിവസുതന്‍ പിള്ളയെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി.

സംഭവം അറിഞ്ഞ് മാവേലിക്കര സി.ഐ. പി. ശ്രീകുമാര്‍, കായംകുളം സി.ഐ. സദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രിയില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു.

 
Other News in this category

 
 




 
Close Window