Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.77 INR  1 EURO=72.53 INR
ukmalayalampathram.com
Thu 25th May 2017
 
 
സിനിമ
  Add your Comment comment
ജോലിയില്‍ ലൈംഗികത പകരം ചോദിക്കുന്നവരുണ്ടെന്ന് നടി പാര്‍വതി
reporter
സമൂഹത്തില്‍ സ്ത്രീകളെ ലൈംഗിക താല്‍പ്പര്യത്തോടെ സമീപിക്കുന്നവര്‍ വര്‍ധിച്ചു വരികയാണ്. ഞരമ്പ് രോഗികള്‍ ന്യുനപക്ഷമല്ല. ജോലിയില്‍ ലൈംഗികത പകരം ചോദിക്കുന്നവരുണ്ടെന്ന് നടി പാര്‍വതി പറയുന്നു. തന്റെ അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നതെന്നും പാര്‍വതി മനോരമ ന്യൂസ് 'നേരെ ചൊവ്വേ' അഭിമുഖത്തില്‍ പറഞ്ഞു. ഓരോ പ്രായത്തിലും തനിക്ക് കുടുംബത്തിനകത്തും പുറത്തുനിന്നും ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും സെക്ഷ്വല്‍ ഫേവര്‍ അവകാശം പോലെ ചോദിക്കുന്നവരെ കണ്ടിട്ടുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

നീയൊരു സ്ത്രീയാണ് എന്നാണ് കുടുംബവും സമുഹവും ഓര്‍മ്മിപ്പിക്കുന്നത്. താന്‍ ആദ്യമൊരു വ്യക്തിയാണ്. എന്നിട്ടേ സ്ത്രീ ആകുന്നുള്ളൂ. പുരുഷന്‍മാര്‍ എന്നെ സംബന്ധിച്ച് പുരുഷന്‍മാരല്ല, അവര്‍ വ്യക്തികളാണ്. ഒരു പുരുഷനെ കാണുമ്പോള്‍ അയാളെ സംശയ ദൃഷ്ടിയോടെയല്ല താന്‍ കാണുന്നത്. ഓരോരുത്തരെയും അവരുടെ പ്രവര്‍ത്തിയുടെ അടിസ്ഥാനത്തിലാണ് താന്‍ വിലയിരുത്താറുള്ളതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. പാര്‍വതി ഇറാക്കിലെ നഴ്‌സായി അഭിനയിച്ച ടെക്ക് ഓഫ് എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
 
Other News in this category

 
 




 
Close Window