Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.04 INR  1 EURO=72.84 INR
ukmalayalampathram.com
Wed 24th May 2017
 
 
സിനിമ
  Add your Comment comment
ഒടിയന്‍ മോഹന്‍ലാലിന്റെ പുതിയ രസകരമായ സിനിമ
reporter
പുലിമുരുകനെ വെല്ലുന്ന ബജറ്റില്‍ മലയാളത്തിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രത്തില്‍ നായകനാവുകയാണ് മോഹന്‍ലാല്‍. ഒടിയന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഇന്ത്യന്‍ സിനിമയിലെ പ്രധാന താരവുമുണ്ടാകുമെന്നറിയുന്നു. നേരത്തെ അമിതാബ് ബച്ചനും മോഹന്‍ലാലും ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ ബ്രഹ്മാണ്ഡചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി മാറുകയാണ്'ഒടിയന്‍' എന്ന് സംവിധായകന്‍ ഉറപ്പു തരുന്നു. പ്രകടന മികവിനൊപ്പം ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടാകും.
'രണ്ടാമൂഴം'എന്ന ഇതിഹാസ സിനിമയ്ക്കുമുമ്പ് പ്രശസ്ത പരസ്യചിത്രസംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന 'ഒടിയ'ന്റെ രചന ദേശീയഅവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണന്റേതാണ്. മഞ്ജുവാര്യരാണ് നായിക. കരുത്തുറ്റ പ്രതിനായകനായി പ്രകാശ് രാജ് എത്തുന്നു.സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ആക്ഷന്‍രംഗങ്ങളൊരുക്കുന്നത് 'പുലിമുരുകനി'ലെ ത്രസിപ്പിക്കുന്ന രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹെയ്ന്‍ ആണ്. പുലിമുരുകന്റെ ക്യാമറാമാന്‍ ഷാജികുമാറാണ് ഒടിയനെ ക്യാമറയില്‍ പകര്‍ത്തുക. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. എം.ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. റഫീഖ് അഹമ്മദ്,ലക്ഷ്മി ശ്രീകുമാര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. ബാഹുബലി,കമീനേ,റങ്കൂണ്‍ എന്നിവയുടെ സൗണ്ട്ഡിസൈനര്‍ സതീഷാണ് ചിത്രത്തിന്റെ ശബ്ദലേഖനം. ഗോകുല്‍ദാസാണ് കലാസംവിധായകന്‍.
 
Other News in this category

 
 




 
Close Window