Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.11 INR  1 EURO=72.19 INR
ukmalayalampathram.com
Mon 26th Jun 2017
 
 
കായികം
  Add your Comment comment
വിരാട് കോഹ്ലി മാറി നിന്നത് ഐപിഎല്‍ മത്സരങ്ങള്‍ ലക്ഷ്യമിട്ടാണെന്ന് ആരോപണം
reporter
നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മാറി നിന്നത് ഐപിഎല്‍ മത്സരങ്ങള്‍ ലക്ഷ്യമിട്ടാണെന്നാണ് ഹോഡ്ഡ് ആരോപിക്കുന്നത്. ഓസ്‌ട്രേലിയന്‍ ദിനപത്രമായ ഡെയ്‌ലി ടെലഗ്രാഫിനോടാണ് ഹോഡ്ജ് ഇക്കാര്യം പറയുന്നത്.
തോളിലേറ്റ പരിക്കില്‍ നിന്നും 100 ശതമാനം മോചിതനായില്ലെന്ന് പറഞ്ഞ് നാലാം ടെസ്റ്റില്‍ നിന്നും വിട്ടു നില്‍ക്കുന്ന കോഹ്ലി അടുത്ത ആഴ്ച്ച നടക്കുന്ന വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെ നയിക്കാനായി ഇറങ്ങിയാല്‍ അത് മോശമായിരിക്കുമെന്ന് ഹോഡ്ജ് പറഞ്ഞു . ഗുരുതരമായി പരിക്കേറ്റ ഒരു കായികതാരമാണെങ്കില്‍ അയാള്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഗുജറാത്ത് ലയണ്‍സിനെതിരേ കളിക്കാന്‍ ഇറങ്ങില്ലെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ഹോഡജ് കൂട്ടിച്ചേര്‍ത്തു.
പരിക്ക് മറച്ചുവെച്ചും പണമൊഴുക്കുള്ള ഐപിഎല്ലില്‍ കളിക്കാന്‍ റിസ്‌ക്ക് എടുക്കുന്ന മറ്റു കളിക്കാരെ പോലെയാകില്ല കോഹ്ലിയെന്നു കരുതുന്നതായി ഹോഡജ് പരിഹസിക്കുന്നു.

ഹോഡ്ജിന് പിന്നാലെ മുന്‍ ടെസ്റ്റ് താരങ്ങളായ ബ്രണ്ടന്‍ ജൂലിയനും ബ്രാഡ് ഹാഡിനും കോഹ്ലിയെ വിമര്‍ശിച്ച് രംഗത്തു വന്നിട്ടുണ്ട്. തോളിന് പരിക്കേറ്റ് വിശ്രമിക്കുന്ന നായകന്‍ നാലാം ടെസ്റ്റ് നടന്നു കൊണ്ടിരിക്കുമ്പോള്‍ ഡ്രിങ്ക്‌സുമായി എത്തിയതിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.
അത് തനിക്ക് പിടികിട്ടുന്നില്ലെന്ന് വ്യക്തമാക്കിയ ഹാഡിന്‍ കോഹ്ലിയെ താന്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ്. അദ്ദേഹം നല്ലൊരു നായകനാന്നെും ഇന്ത്യന്‍ടീമിലെ മഹാന്മാരായ താരങ്ങളില്‍ ഒരാളാണെന്നും വിചാരിക്കുന്നു. എന്നാല്‍ പരിക്കേറ്റ് പുറത്തിരിക്കുന്നയാള്‍ ഇതൊക്കെ ചെയ്യുന്നത് എങ്ങിനെയാണെന്നും ചോദിക്കുന്നു.
 
Other News in this category

 
 




 
Close Window