Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.47 INR  1 EURO=75.27 INR
ukmalayalampathram.com
Mon 21st Aug 2017
 
 
കായികം
  Add your Comment comment
ടി20 മത്സരത്തില്‍ നാല് ഓവറില്‍ വെറും ഏഴ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് : പതിനെട്ടുകാരന്‍ താരം
reporter
1.75 ആണ് മത്സരത്തില്‍ ഈ 18കാരന്റെ എക്കണോമി റൈറ്റ്.വെസ്റ്റിന്‍ഡീസിനെതിരായ ടി20 മത്സരത്തില്‍ നാല് ഓവറില്‍ വെറും ഏഴ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. നേപ്പാള്‍ സ്പിന്നര്‍ ശക്തി ഗുച്ചാന്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ മാര്‍ വെസ്റ്റിന്‍ഡീസിന്റെ ഗ്യാരി മാത്തുറിന്‍ എന്നിവരെയാണ് ഷാദാബ് മറികടന്നത്. ഈ മൂന്ന് ബൗളര്‍മാരും അരങ്ങേറ്റ മത്സരത്തിലെ നാല് ഓവര്‍ സ്‌പെല്ലില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയെങ്കിലും ഒന്‍പത് റണ്‍സ് വീതമാണ് വിട്ടുനല്‍കിയത്.

ഷാദാബിന്റെ മികവില്‍ വെസ്റ്റിന്‍ഡീസിനെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 111 റണ്‍സില്‍ പിടിട്ടുകെട്ടിയ പാകിസ്താന്‍ 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഷാദാബിന്റെ ബൗളിംഗ് ഫിഗര്‍ 1.2 ഓവറില്‍ ഒരു റണ്‍സിന് മൂന്ന് വിക്കറ്റ് എന്നിങ്ങനെ വരെ എത്തിയിരുന്നു. വാള്‍ട്ടണ്‍, സൈമന്‍സ്, സുനില്‍ നെരെയെന്‍ എന്നിവരെയാണ് ഷാദാബ് പറഞ്ഞയച്ചത്.
പാകിസ്താന്റെ മിയാന്‍ വാലിയില്‍ നിന്നുളള താരമായ ഷാദാബ് ഇതാദ്യമായാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നത്. നാല് ഫസ്റ്റ് ക്ലാസ് മത്സവും 12 ലിസ്റ്റ് എ മത്സരവും 14 ടി20യും കളിച്ചിട്ടുളള താരം പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡ് താരമാണ്.
 
Other News in this category

 
 




 
Close Window