Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.53 INR  1 EURO=75.38 INR
ukmalayalampathram.com
Mon 21st Aug 2017
 
 
ആരോഗ്യം
  Add your Comment comment
കുട്ടികളെ ദത്തെടുത്തത് ഒറ്റയ്ക്ക് ജീവിക്കുന്ന 75 സ്ത്രീകള്‍ മാത്രം
reporter
വിവാഹമോചിതരും വിധവകളുമായ സ്ത്രീകള്‍ കുട്ടികളെ ദത്തെടുക്കാന്‍ സമീപകാലത്തായി കൂടുതല്‍ മുന്നോട്ട് വരുന്നുണ്ടെന്നാണ് സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് . ദത്തെടുക്കാനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരുടെ കണക്കുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
2015ല്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്നും ഒറ്റയ്ക്ക് ജീവിക്കുന്ന 75 സ്ത്രീകള്‍ മാത്രമാണ് കുട്ടികളെ ദത്തെടുത്തത്. എന്നാല്‍ 2016ലെ കണക്കുകള്‍ പ്രകാരം ഇത് 93 ആണ്. പുതിയതായി 412 സ്ത്രീകള്‍ കുട്ടികള്‍ ദത്തെടുക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 2500ല്‍ പരം കുട്ടികളെ മാത്രമാണ് ദത്തെടുത്തത്. ഇതില്‍ 93 പേരെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍ ദത്തെടുത്തു. ഇത് ഗുണകരമായ മാറ്റമാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.വരും വര്‍ഷങ്ങളില്‍ എണ്ണം കൂടാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഒറ്റയ്ക്ക് ജീവിക്കുന്ന പുരുഷന്മാര്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 28 പുരുഷന്മാര്‍ മാത്രമാണ് കുട്ടികളെ ദത്തെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 5 പേര്‍ മാത്രമാണ് കുട്ടികളെ ദത്തെടുത്തത്.

നിബന്ധനകള്‍ എല്ലാം പാലിച്ചാലും ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍ക്ക് കുട്ടികളെ ദത്തെടുക്കുന്നതില്‍ നിന്ന് ഏജന്‍സികള്‍ തന്നെ പിന്തിരിപ്പിക്കുന്ന പ്രവണതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപെടുന്നു. വിവാഹിതരല്ലാത്തവര്‍ക്കും താത്പര്യമെങ്കില്‍ കുട്ടികളെ ദത്തെടുക്കാമെന്ന് നിയമമുണ്ട്.
 
Other News in this category

 
 




 
Close Window