Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
ബിസിനസ്‌
  Add your Comment comment
ലോകം മുഴുവന്‍ സഞ്ചരിക്കേണ്ടി വരും, ശമ്പളം 6 ലക്ഷം രൂപ: തയാറാണോ? എങ്കില്‍ ഇപ്പോള്‍ അപേക്ഷിക്കൂ
reporter
ലോകം മുഴുവന്‍ സഞ്ചരിക്കേണ്ടി വരും, അതിനെക്കുറിച്ച് യാത്രാ വിവരണം തയാറാക്കേണ്ടി വരും: തയാറാണോ? ശമ്പളം 6 ലക്ഷം രൂപ: തയാറാണോ? എങ്കില്‍ ഇപ്പോള്‍ അപേക്ഷിക്കൂ


കൈയില്‍ നിന്ന് അഞ്ചു പൈസ ചെലവില്ലാതെ ലോകം ചുറ്റാന്‍ അവസരം. ഒപ്പം മാസം ആറര ലക്ഷം രൂപ ശമ്പളവും (10,000 ഡോളര്‍). അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് 30. ഇനി കാര്യം വ്യക്തമായി പറയാം. ഇറ്റാലിയാന്‍ കമ്പനിയാ
18 വയസില്‍ കൂടുതലുള്ളവര്‍ക്ക് അപേക്ഷിക്കാം. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം, ക്രിമിനല്‍ പശ്ചാത്തലം ഉണ്ടാകാന്‍ പാടില്ല, യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ട് ഇല്ലാത്ത ആളായിരിക്കണം. ഏതു കാലവസ്ഥയിലും യാത്ര ചെയ്യാന്‍ അനുയോജ്യരായിരിക്കണം, വളര്‍ത്തു മൃഗങ്ങളെ ഒപ്പം കൊണ്ടു പോകാനാകില്ല എന്നിവയാണു നിര്‍ദേശങ്ങള്‍. ജോലിക്കു വേണ്ടി അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു നിങ്ങള്‍ എന്തുകൊണ്ട് ഈ ജോലിക്ക് അനുയോജ്യനാണെന്നു വിശദമാക്കുന്ന ഒരുമിനിറ്റ് വീഡിയോയും ആപ്ലിക്കേഷനോപ്പം അയക്കണം. ബയോഡേറ്റയും വീഡിയോയും മാര്‍ച്ച് 30 മുമ്പ് ഈ ഇമെയില്‍ വിലാസത്തില്‍ അയക്കണം എന്നും കമ്പനി പറയുന്നു.

യ തേഡ് ഹോം എന്ന ആഢംബര വെക്കേഷന്‍ ഹോം സ്‌റ്റേ കമ്പനിയാണു ലോകം ചുറ്റി കാഴ്ചകള്‍ കണ്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ജോലി എന്ന അടിക്കുറിപ്പോടെയാണു കോണ്‍ട്രാക്ട് പ്രകാരം അപേക്ഷ ക്ഷണിക്കുന്നത്. മൂന്നു മാസത്തേയ്ക്കാണു നിയമനം. ലോകത്തിലാകെ കോടിക്കണക്കിനു രൂപ ചിലവുള്ള ആഢംബരയാത്രകള്‍ നടത്തലാണു ജോലി. മികച്ച ഹോം സ്‌റ്റേകളില്‍ താമസിച്ചു കൊണ്ടാണു യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. യാത്രയില്‍ ഒരാളെ ഒപ്പം കൂട്ടാം. എന്നാല്‍ അവര്‍ക്കുള്ള ചെലവ് കമ്പനി വഹിക്കില്ല.

നിങ്ങളുടെ ജോലി ഇത്രമാത്രം. ഈ യാത്രയ്ക്കിടയില്‍ നിങ്ങള്‍ക്കുണ്ടായ അനുഭവം മികച്ച രീതിയില്‍ എഴുതുകയും മികച്ച ഫോട്ടോ എടുത്തു ബ്ലോഗ് തയാറാക്കുകയുമാണു ജോലി. നവമാധ്യമങ്ങളിലൂടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയണം. ഭംഗിയുള്ള ഭാഷ വേണം. കൂടാതെ ആകര്‍ഷകമായ എഴുത്ത്, ഫോട്ടോഗ്രഫി, സോഷില്‍മീഡിയ പരിജ്ഞാനം, ബ്ലോഗ് എഴുത്തില്‍ മുന്‍പരിചയം, എന്നിവയാണു കമ്പനി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ആവശ്യപ്പെടുന്നത്. അന്താരാഷ്ട്ര തലത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കു മുന്‍ഗണന. ലോകത്ത് എവിടെ നിന്നുള്ളവര്‍ക്കും അപേക്ഷ നല്‍കാം. ഹോട്ടല്‍ മേഖലയേക്കുറിച്ചും ആഗോള ടൂറിസത്തേക്കുറിച്ചും അറിവുള്ളവര്‍ക്കും മുന്‍ഗണന.
https://www.facebook.com/pg/3rdHome/jobs/409847089366675/?source=post
 
Other News in this category

 
 




 
Close Window