Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.54 INR  1 EURO=70.43 INR
ukmalayalampathram.com
Wed 26th Apr 2017
 
 
സിനിമ
  Add your Comment comment
അമല പോള്‍ യോഗ പരിശീലിക്കുന്ന ചിത്രങ്ങള്‍ പ്രചാരം നേടുന്നു
reporter
നടി അമലാ പോള്‍ യോഗ പരിശീലിക്കുന്ന ചിത്രങ്ങള്‍ പ്രചാരം നേടുന്നു. അമലയും അമ്മയും യോഗ പരിശീലിക്കുന്നുണ്ട്. അന്താരാഷ്ട്ര വനിതാദിനത്തില്‍ അവര്‍ ഒരു പുതിയ സംരംഭത്തിന് തുടക്കമിട്ടു. ആഴ്ചാവസാനത്തിന്റെ ആശംസയോടൊപ്പം യോഗയുടെ പ്രാധാന്യവും വിളിച്ചോതുന്ന ഫോട്ടോ അമല പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂര്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ആയിരക്കണക്കിന് ലൈക്കുകള്‍ വന്നു. യോഗ സെന്ററിനുള്ളിലെ യോഗ ചെയ്യുന്ന ഫോട്ടോ വൈറലാവുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അമല പോള്‍. വേര്‍പിരിയലിന് ശേഷവും താരം സിനിമയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ നിരന്തരമായി ഫോട്ടോ പോസ്റ്റ് ചെയ്യാറുണ്ട് അമല പോള്‍ . സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള താരത്തിന്റെ ഫോട്ടോ നിമിഷങ്ങള്‍ക്കകമാണ് വൈറലാവുന്നത്. അത്തരത്തില്‍ പുതിയതായി പോസ്റ്റ് ചെയ്തിട്ടുള്ള ഫോട്ടോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സിനിമയ്ക്ക് പുറമെ താരവും അമ്മയും ചേര്‍ന്ന് യോഗ സെന്റര്‍ നടത്തുന്നുണ്ട്.
 
Other News in this category

 
 




 
Close Window